കുടുംബശ്രീ ഓണക്കിറ്റ് എത്തുന്നു

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. റേഷൻ വിഹിതത്തോട് കൂടി റേഷൻ കടകൾ വഴിയാണ് ഇത് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും സാധാരണക്കാർക്ക് ആശ്വാസം എന്ന നിലയിൽ കുടുംബശ്രീ വഴി ഓണകിറ്റ് നൽകാനൊരുങ്ങുന്നു. 21 ഇനം ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റ് യൂണിറ്റുകളിൽ നിന്നും കരുതൽ 2020 എന്ന പേരിൽ ഇറക്കുന്ന സാധനങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്.

തകർന്നിരിക്കുന്ന വിപണിയെ കൈപിടിച്ച് ഉയർത്താനും ഇത് സഹായകമാകും. 500 രൂപ മാത്രം ആകുന്ന 21 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ഈ കിറ്റ് വാങ്ങുന്നത് വഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കൂട്ടർക്ക് വലിയ ഒരു ആശ്വാസവും ആകും. മാത്രമല്ല എസ് 500 രൂപ 21 തവണകളായി നൽകാനുള്ള അവസരവും ലഭ്യമാണ്. സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയ ചില സാധനങ്ങൾ അന്യ സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്തതാണ്, പക്ഷെ കുടുംബശ്രീയുടെ സൗജന്യ കിറ്റിൽ ഉള്ള സാധനങ്ങൾ അങ്ങനെയല്ല.

നമ്മുടെ നാട്ടിൽ അമ്മമാർ രുപീകരിച്ച് ചെറുകിട യൂണിറ്റുകൾ ഉണ്ട്, അവിടെ നിന്നും ശേഖരിച്ച് ആണ് ഈ ഒരു കിറ്റ് വിതരണം നടത്തുക.അയൽക്കൂട്ടങ്ങളിൽ അംഗങ്ങൾ അല്ലാത്തവർക്കും ഈ കിറ്റിന്റെ ആനുകൂല്യം ലഭിക്കും. വെളിച്ചെണ്ണ, അരിപ്പൊടി തുടങ്ങി ഗുണമേന്മ ഉണ്ടായേക്കാവുന്ന 21 ഇനം സാധനങ്ങൾ വിതരണ൦ ഉടൻ ആരംഭിച്ചേക്കും. സംസ്ഥാന സർക്കാർ കുടുംബശ്രീ ആയി ചേർന്ന് കൊണ്ടുന്ന ഈ പദ്ധതിയിൽ നമ്മുക്കും പങ്ക് ചേരാം.

Leave a Reply