നമ്മളിൽ വായ്പ എടുക്കാത്തവർ ചുരുക്കം ചിലർ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇനി ലോൺ എടുക്കാൻ പോകുന്നവരും ലോൺ എടുത്തവരും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ഉണ്ട്. കേരള പോലീസിന്റെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്. ഇതുപോലെയുള്ള ചതിക്കുഴിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. നിരവധി നിയമവിരുദ്ധ വായ്പകളാണ് നമ്മളുടെ ചുറ്റും ഉള്ളത്. എന്നാൽ ഇതിന്റെ ശെരിയായ വശം അറിയാതെ നിരവധി പേരാണ് അപകടത്തിൽ ചെന്നു ചാടുന്നത്.കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പായിരുന്നു ഡിജിറ്റൽ സ്ട്രൈക്ക് സർജിക്കൽ എന്ന പേരിലുള്ള നിരവധി ചൈനീസ് അപ്ലിക്കേഷൻ ഇന്ത്യ എന്ന രാജ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ധാരാളം കമ്പനികളാണ് മൊബൈൽ അപ്ലിക്കേഷൻ വഴി ലോൺ തരാം എന്ന് വാഗ്ദാനം മാത്രം നൽകി ഒരുപാട് പേരെ പറ്റിച്ച് വരുന്നത്.എന്നാൽ കേരള പോലീസ് ഇതിനുയെതിരേ കൂടുതൽ നടപടി ക്രെമങ്ങൾ എടുക്കുവാൻ ആരംഭിക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് വേണ്ടി ക്രൈം ബ്രാഞ്ചിനെയാണ് ഏല്പിച്ചുയിരിക്കുന്നത്. ഈ അപ്ലിക്കേഷൻ വഴി നിരവധി പേരാണ് ജീവിതം അവസാനിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നത് എന്ന് കേരള പോലീസ് പറയുന്നു.
സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആരും ഉണ്ടാവില്ല. ദിനം തോറും വായ്പയുമായി ബന്ധപ്പെട്ട് നിരവധി പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. അതിൽ ഈട് ഒന്നും നൽകാതെ വായ്പ ലഭിക്കും എന്ന് കാണുന്ന പരസ്യങ്ങൾ കൂടുതളാണ്. ഇത്തരം അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു നമ്മളുടെ വിവരങ്ങൾ വെച്ച് രജിസ്റ്റർ ചെയ്യാൻ പറയും. ശേഷം ഈ ആപ്പ് ഉപയോഗിക്കണമെങ്കിൽ ചില കാര്യങ്ങൾ അക്സസ്സ് ചെയുവാൻ പെർമിഷൻ എന്ന ഓപ്ഷൻ നമ്മൾ ഓൺ ചെയ്യും.ശേഷം നമ്മളുടെ ഫോണിലുള്ള വിവരങ്ങൾ ചോർക്കുകയും ഭീക്ഷണിപെടുത്തുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ആളുകൾക്ക് പണം നൽകേണ്ട ആവശ്യമില്ലയെന്നും എത്രയും പെട്ടന്ന് പോലീസിനെ അറിയിച്ചാൽ മതിയെന്നാണ് കേരള പോലീസ് പറയുന്നത്. 300ൽ അധികം അപ്പുകളാണ് പോലീസ് അന്വേഷണത്തിൽ നിലവിൽ ഉള്ളത്. അതുകൊണ്ട് ഔദ്യോഗിക സ്ഥലത്ത് നിന്നല്ലാതെ ഇതുപോലെയുള്ള ആപ്പുകളിൽ നിന്ന് വായ്പകൾ എടുക്കണ്ട എന്നാണ് കേരള പോലീസ് നിർദേശിച്ചിട്ടുള്ളത്.
