ബാങ്കിൽ പോകാൻ സമയ ക്രമീകരണങ്ങൾ

കോവിഡ് മഹാമാരിയുടെ വ്യാപനത്തോട് അനുബന്ധിച്ച് ബാങ്കിലും സമയക്രമീകരണങ്ങൾ. ബാങ്ക് അക്കൗണ്ടുള്ള എല്ലാവരും തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പണം എടുക്കാനോ അയക്കാനോ അല്ലെങ്കിൽ പണയം, ലോൺ എന്നീ ആവശ്യങ്ങൾക്കോ ഒക്കെ ബാങ്കിൽ പോകുന്നവർ ഈ സമയം പാലിച്ചു വേണം പോകാൻ. ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന നമ്പർ നോക്കിയുള്ള ഈ ക്രമീകരണം സെപ്റ്റംബർ 09, 2020 വരെ ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ബാങ്ക് അക്കൗണ്ടിന്റെ അവസാന നമ്പർ 0,1,2,3, എന്നിങ്ങനെ ഉള്ളവരുടെ സമയം. 4,5,6,7 എന്നീ നമ്പറിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ളവർ 12 മണി മുതൽ 2 മണി വരെയാണ് പോകേണ്ടത്. 8,9 എന്നീ നമ്പറിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ട് ഉള്ളവർ രണ്ടര മണി മുതൽ 4 മണി വരെയാണ് ബാങ്കിൽ പോകേണ്ടത്. പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഈ സമയ ക്രമീകരണങ്ങൾ ബാധകമാണ്.

ഓണക്കാലം ആയത് കൊണ്ട് തന്നെ നിരവധി ആനുകൂല്യങ്ങൾ വഴി ലഭിക്കുന്ന ധനസഹായം, പെൻഷൻ തുടങ്ങിയ കാര്യങ്ങൾ വാങ്ങാൻ ഒരുപാട് പേർ ബാങ്കുകളിൽ വന്നേക്കാം. കോവിഡ് പടരുന്ന ഈ സഹാചര്യത്തിൽ തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ തീരുമാനം.

Leave a Reply