റെയിൽവെയിൽ ജോലി നേടാൻ അവസരം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ള 432 അപ്പ്രെന്റിസ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 20,2020 മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട രീതി,യോഗ്യത വിവരങ്ങൾ, പരീക്ഷ തീയതി, നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 432 ഒഴിവുകളിലേക്ക് വെൽഡർ, കാർപെന്റെർ, ഫിൽറ്റർ, ഇലെക്ട്രിഷ്യൻ, പൈന്റർ, പ്ലംബർ, ഷീറ്റ് മെറ്റൽ വർക്കർ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് അപ്പ്രെന്റിസ് ട്രെയിനീ അവസരം. ഏതെങ്കിലും അംഗീകൃത സ്കൂൾ/ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയിച്ചിരിക്കണം, കൂടാതെ ബന്ധപ്പെട്ട ട്രൈഡിൽ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 24 വയസ്സാണ് പരമാവധി പ്രായപരിധി.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി (secr.indianrailways.gov.in) 30.08.2020 മുൻപായി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply