നമുക്ക് അറിയാം പെൻഷൻ തുക എന്നത് പല സീനിയർ സിറ്റിസെൻസിനും ഒരു വലിയ അത്താണിയാണ്. ഇൻഡ്യയിലെ ഒരു രീതി വെച്ചു നോക്കുമ്പോൾ അറുപത് വയസ്സ് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് അവരുടെ വിശ്രമ കാലഘട്ടമായയാണ് കണക്കാക്കപ്പെടുന്നത്. ചുരുക്കം ചില ആളുകൾ മാത്രമേ പിന്നെയും ആരോഗ്യത്തോടെ സ്വന്തമായി സമ്പാദിച്ചതായിട്ട് കണ്ടു വരുന്നുള്ളു. അത് ചിലപ്പോ അവരുടെ ജീവിത സാഹചര്യം കൊണ്ടും ആയേക്കാം. ഈ ഒരു അവസരത്തിലാണ് അറുപത് കഴിഞ്ഞ എല്ലാവര്ക്കും കേന്ദ്ര സർക്കാർ പതിനായിരം രൂപ പെൻഷൻ നൽകുന്നു എന്ന സൂചനകൾ വരുന്നത്.
കേന്ദ സർക്കാരിന്റെ ” വൺ ഇന്ത്യ വൺ പെൻഷൻ ” എന്ന പദ്ധതിയുടെ ചർച്ചക്കിടെ ഉരുത്തിരിഞ്ഞു വന്നതാണ് ഈ ആശയം . ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം എന്നത് ഇന്ത്യയിലെ അറുപത് വയസ്സ് പ്രായമായ എല്ലാവര്ക്കും പെൻഷൻ എന്നുള്ളതാണ്. അവർ ഇത് വരെ എന്ത് ജോലി ചെയ്താണ് അല്ലെങ്കിൽ ഏത് തരാം ജോലി ചെയ്താണ് ജീവിച്ചത് എന്ന കാര്യത്തിൽ ഒരു പ്രസക്തിയും വേണ്ട താനും . അറുപത് വയസ്സ് കഴിഞ്ഞോ എങ്കിൽ പെൻഷൻ നിർബന്ധം. അത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമായി കണക്കാക്കുകയും ചെയ്യുക. രാജ്യത്തെ അറുപത് കഴിഞ്ഞ എല്ലാ പൗരന്മാർക്കും മിനിമം പതിനായിരം രൂപയെങ്കിലും നൽകണം എന്നാണ് ഇതിന്റെ ആശയം.
ചിലർക്ക് കൂടുതൽ പെൻഷൻ ,ചിലർക്ക് കുറഞ്ഞ പെൻഷൻ എന്ന അസമത്വം ഒഴിവാക്കി എല്ലാവര്ക്കും ഒരേ പോലെ പെൻഷൻ നൽകാൻ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയാണിത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒക്കെ തന്നെ ചിലവാക്കുന്നതും, ശമ്പളം ആയി നൽകുന്നതും, പെൻഷൻ തുകയായി നൽകുന്നതും ഒക്കെ തന്നെ പാവപ്പെട്ട പൊതു സമൂഹം അടക്കം ഉള്ളവർ നൽകുന്ന നികുതിയിൽ നിന്നാണ് . ഈ ഒരു നികുതിപ്പണം വാർദ്ധഗ്യകാലത്തു അവർക്ക് ഒരു കൈത്താങ്ങ് ആകേണ്ടതാണ്. അത് തന്നെയാണ് ജനാതിപത്യ രാജ്യമായ ഇന്ത്യ ചെയ്യേണ്ടതും .
