സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നാളെ മുതൽ ഇന്ത്യയിൽ ലഭ്യമായേക്കില്ല. ഇന്ത്യയിലെ ഈ നിരോധനത്തിന് കാരണം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് ഈ സാമൂഹ്യമാധ്യമങ്ങൾ നയം മാറ്റാത്തതാണ്. കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം നടപ്പിലാക്കാനുള്ള സാമൂഹിക സമൂഹ മാധ്യമങ്ങൾക്കുള്ള അവസാന ദിവസം ഇന്നാണ്.
ഇന്നു തന്നെ നിലപാട് മാറ്റിയില്ലെങ്കിൽ നാളെ മുതൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ട്. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സാമൂഹിക സമൂഹമാധ്യമങ്ങൾ കേന്ദ്ര ഐ.ടി മന്ത്രാലയം നിർദേശം നൽകിയത് 2021 ഫെബ്രുവരിയിലാണ്. ഇതിനുവേണ്ടി മൂന്നുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ഈ കാലാവധിയാണ് ഇന്നത്തോടെ അവസാനിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ പുതിയ സമൂഹമാധ്യമ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം എന്നതാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നിർദ്ദേശം.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളും ആയി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പോസ്റ്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് ഒഴിവാക്കുക എന്നിവ ഈ വ്യക്തിയുടെ ചുമതല ആയിരിക്കും. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മാത്രമല്ല ഓ ടി ടി കൾക്കും ബാധകമാണ്.
