ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്.
യോഗ്യത :ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി ഉൾപ്പടെ ഫെബ്രുവരി 02-ന് വൈകിട്ട് 5 മണിക്ക് മുമ്പ് director.mwd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം
ടൂറിസം വകുപ്പിന് കീഴിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ ജോലി നേടാൻ അവസരം. അക്കാഡമിക് അസിസ്റ്റാന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : 60% മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ പാടില്ല. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും ).
15,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ഡയറക്ടർ കിറ്റ്‌സിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 0471 2329539, 2329468.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം..
മെഡിക്കൽ ഓഫീസർ തസ്തികയിൽ 20 ഒഴിവുകൾ ഉണ്ട് . എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത് . 18 മുതൽ 36 വരെയാണ് പ്രായപരിധി.
സ്റ്റാഫ് നേഴ്സ് തസ്തികയിൽ 40 ഒഴിവുകൾ ഉണ്ട്. ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ആണ് ആവശ്യമായ യോഗ്യത.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 6 ഒഴിവുകൾ ഉണ്ട്, ബിരുദം, ഡി സി യെ പി ജി ഡി സി എ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 30 ഒഴിവുകൾ ഉണ്ട്. എസ്എസ്എൽസി ആണ് ആവശ്യമായ യോഗ്യത .
മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം 31 ന് രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി 01,രാവിലെ 10 മണിക്കും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2754000, 0484 2754456.
