മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം.
കാസര്‍കോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ ആണ് അവസരം. ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ ഉൾപ്പടെ ഇന്റർവ്യൂ പങ്കെടുക്കുക. ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04672260221 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗവ.മെഡിക്കല്‍ കോളജി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം.
മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ എസ്.ബി.എം.ആര്‍ യൂനിറ്റിലേക്ക് ആണ് ജോലി അവസരം. ഓഫീസ് അസിസ്റ്റന്റ് കം. ഡാറ്റാ എന്‍ട്രി ഓപ്പറേർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ആവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് ആവശ്യമായ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും, മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (govtmcmanjeri@gmail.com) ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 18ന് വൈകീട്ട് 5 മണി ആണ്. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ആലപ്പുഴയിൽ അറ്റന്‍ഡ്ര്‍ ജോലി നേടാം.
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ വയോഅമൃതം പദ്ധതിയിലേക്ക് ആണ് അവസരം. അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആയിരിക്കും. ഏഴാം ക്ലാസ് പാസ്സായവർ ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സ്ഥലം-ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്. 41 വയസ്സ് ആണ് ഉയർന്ന പ്രായപരിധി. അന്നേ ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477 2252965
മലപ്പുറം ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ജോലി.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് എന്നീ തസ്തികകളിൽ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ (വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കുക. ജില്ല, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദവിവരങ്ങൾക്ക്: 0471-2348666.
