ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. വർക്ക് അസിസ്റ്റന്റ് ( പ്രൊഡക്ഷൻ, ഫിറ്റർ, വെൽഡർ, എലെക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റഷന്, സാനിറ്ററി പ്ലംബർ, ലെഡ് ലൈനർ, ബ്രിക്ക് ലെയർ, റിഗ്ഗർ ) ഒഴുവിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
വർക്ക് അസിസ്റ്റന്റ് (പ്രൊഡക്ഷൻ) – 47 ഒഴിവുകൾ, കെമിസ്ട്രി ഒരു വിഷയമായുള്ള പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ അറ്റന്റന്റ് ഓപ്പറേറ്റർ ട്രെഡിൽ NAC ആണ് ആവശ്യമായ യോഗ്യത.വർക്ക് അസിസ്റ്റന്റ് (ഫിറ്റർ)– 15 ഒഴിവുകൾ, ഫിറ്റർ ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.വർക്ക് അസിസ്റ്റന്റ് (വെൽഡർ) -1 ഒഴിവ്, വെൽഡർ ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ് ആണ് യോഗ്യത.വർക്ക് അസിസ്റ്റന്റ് (എലെക്ട്രിഷ്യൻ)– 7 ഒഴിവുകൾ, എലെക്ട്രിഷ്യൻ ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്.
വർക്ക് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റഷന്) – 2 ഒഴിവുകൾ, ഇൻസ്ട്രുമെന്റഷന് മെക്കാനിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ്. വർക്ക് അസിസ്റ്റന്റ് (സാനിറ്ററി പ്ലംബർ) – 1 ഒഴിവ്,യോഗ്യത പ്ലംബർ ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ് ആണ്. വർക്ക് അസിസ്റ്റന്റ് (ലെഡ് ലൈനർ) – 2 ഒഴിവുകൾ, ലെഡ് ലൈനർ ട്രെഡിൽ നേടിയ ITI സർട്ടിഫിക്കറ്റ് ആണ് ആവശ്യമായ യോഗ്യത. വർക്ക് അസിസ്റ്റന്റ് (ബ്രിക്ക് ലെയർ) – 1 ഒഴിവുണ്ട്, SSLC അല്ലെങ്കിൽ JDSC പാസ്സാകണം. വർക്ക് അസിസ്റ്റന്റ് (റിഗ്ഗർ) – 4 ഒഴിവുകൾ, SSLC അല്ലെങ്കിൽ JDSC യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. എല്ലാ തസ്തികകൾക്കും Total emoluments 22,709 രൂപ (pre- revised ആയിരിക്കും). Rs.5,600-12,930 രൂപ ശമ്പള സ്കെയിലിൽ ആയിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യേണ്ട രേഖകൾ SSLC സർട്ടിഫിക്കറ്റ് കോപ്പി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത സെർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും, SC/ST/OBC വിഭാഗക്കാർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നയി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| അവസാന തീയതി മാറ്റിയ നോട്ടിഫിക്കേഷൻ | ലിങ്ക് |
