പ്രധാനമന്ത്രി സ്വനിധി വായ്പ പദ്ധതിയെ പറ്റി അറിയാം

കോവിഡ് മൂലം ലോക്കഡൗൺ പ്രഖ്യാപിച്ചതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാണ് തെരുവോരത്ത് കച്ചവടം നടത്തുന്നവർ. ബാങ്കുകൾ ഒന്നും അധികം ലോൺ സ്കീമുകൾ ഇവർക്ക് വേണ്ടി ലഭ്യമാക്കിയിട്ടില്ല. ഇവരെ സഹായിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് പ്രധാന മന്ത്രി സ്വനിധി വായ്പ പദ്ധതി.

ഈ പദ്ധതി വഴി 10,000 രൂപ വരെ സബ്സിഡിയോടപ്പം വായ്‌പ ലഭിക്കുന്നതാണ്. ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്നപ്പോഴോ അതിന് മുൻപോ തെരുവുകളിൽ കച്ചവടം ചെയ്തിരുന്ന ഏകദേശം 50 ലക്ഷത്തോളം വരുന്ന ആളുകൾക്കാണ് ഇതിനെ ഗുണം ലഭിക്കുന്നത്. നഗരങ്ങളിൽ, നഗരങ്ങളുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിലുള്ള കച്ചവടക്കാർക്കും അപേക്ഷിക്കാൻ കഴിയും.

അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ വെണ്ടർ ഐഡി, വെണ്ടർ സർട്ടിഫിക്കറ്റ്, നഗരസഭ കാര്യാലയത്തിന്റെ സാക്ഷി പത്രം, മൊബൈൽ നമ്പറുമായി ആധാർ കാർഡു൦ ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചിരിക്കണം. ഒരു വർഷമാണ് വായ്‌പ തിരിച്ചടവ് കാലാവധി, 7% സബ്‌സിഡിയും ലഭിക്കും. ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഔദ്യോഗികവെബ്സൈറ്റ് അല്ലെങ്കിൽ അപ്ലിക്കേഷൻ വഴി അപേക്ഷിക്കാവുന്നതാണ്.

യോഗ്യതയുണ്ടോ എന്ന് നോക്കാം ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply