നമുക്ക് ചുറ്റും ഒരുപാടുപേർ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ആനുകൂല്യം കൈപറ്റുന്നവരായിട്ടുണ്ട്. അവരുടെ അറിവിലേക്കായി ചില പ്രധാനപ്പെട്ട നിർദേശങ്ങളും അറിയിപ്പുകളും എത്തിയിരിക്കുകയാണ്. ഇവയെ വേണ്ട രീതിയിൽ പരിഗണിക്കത്ത പക്ഷം ഉപഭോക്താക്കളുടെ പെൻഷൻ ആനുകൂല്യം തന്നെ നഷ്ടമായേക്കാൻ സാധ്യതയുണ്ട്. അത് പോലെ ഏവരുടെയും ആഗ്രഹം പോലെ തന്നെ പെൻഷൻ തുക 1400 നിന്നും വർദ്ധിച്ചു 1600 രൂപയായിരിക്കും ജനുവരി മുതൽ പെൻഷൻ തുകയായി നമ്മുടെ കൈകളിലും ബാങ്ക് അക്കൗണ്ടുകളിലും എത്തുന്നത്.
അത് കൊണ്ട് തന്നെ പെൻഷൻ ആനുകൂല്യം അറിഞ്ഞു കൊണ്ട് നമ്മൾ നഷ്ടമാക്കുന്നത് വളരെ വലിയ നഷ്ടം തന്നെയാകുമെന്നതിൽ യാതൊരു സംശയവുമില്ല. പെൻഷനുമായി ഇപ്പോൾ വന്നിരിക്കുന്ന ഒരു പ്രധാനപ്പെട്ട അറിയിപ്പാണ്, പെൻഷൻ ഉപഭോക്താക്കൾ മസ്റ്ററിങ് ചെയ്യേണ്ട ആവശ്യകത. ഇതിനായി നിശ്ചയിക്കപ്പെട്ട കാലയളവ് ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെയാണ്. ഇതിനുവേണ്ടി പെൻഷൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
കൂടാതെ കിടപ്പു രോഗികൾക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർക്കും ഹോം മസ്റ്ററിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അത് പോലെ ബയോമെറിറ്റിക് മസ്റ്ററിങ് സംവിധാനം പരാജയപ്പെടുകയാണെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയോ അല്ലെങ്കിൽ നിങ്ങളുടെ ക്ഷേമനിധി ബോർഡുകൾ വഴിയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൊണ്ട് നിങ്ങൾക്ക് മാസ്റ്ററിങ് പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. 2020 ൽ മസ്റ്ററിങ് പൂർത്തീകരിച്ച ആളുകൾ ഇപ്പോൾ മാസ്റ്ററിങ് നടത്തേണ്ട ആവശ്യമില്ല. ഇതുവരെയായും മസ്റ്ററിങ് ചെയ്യാത്ത ആളുകളാണ് ജനുവരി 21 മുതൽ മസ്റ്ററിങ് നടത്തേണ്ടത്.
