ഓൺലൈനായി ജോലികൾ ഒരുപാട് ഉണ്ടെന്ന് കാണാം.എന്നാൽ വിശ്വസ്തതയുള്ള ഓൺലൈൻ ജോലികൾ കണ്ടെത്താൻ അത്രേ എളുപ്പമല്ല.അത്തരത്തിൽ നിങ്ങൾക്ക് വിശ്വസിക്കാനാകുന്ന ഒരു ജോലിയാണ് ഇവിടെ വിവരിക്കുന്നത്.നിങ്ങൾ ഒരു ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രീ യോഗ്യതയുള്ളവരാണോ,അല്ലെങ്കിൽ പഠിച്ചു കൊണ്ടിരിക്കുന്നവരാണോ,ഏതെങ്കിലും ഒരു മേഖലയിൽ കഴിവ് തെളിയിക്കാൻ പറ്റും എന്നുറപ്പുള്ളവരാണോ,എങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഒരു സുവർണ അവസരമാണിത്.കമ്പനി അവകാശപ്പെടുന്നത് പോലെയാണെങ്കിൽ ഒരു മാസം ഒരു ലക്ഷം രൂപ വരെ നേടാൻ നിങ്ങൾക്കാകും.
ചെഗ്ഗ് ഇന്ത്യ എന്ന സ്ഥാപനത്തിലാണ് അവസരം.2005 ൽ യൂ എസ് എ യിലെ കാലിഫോർണിയയിൽ ആരംഭിച്ച ഒരു പ്രസ്ഥാനമാണിത്.ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഇന്ത്യയിൽ ഈ കമ്പനിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്നത്.ഏകദേശം 325 കോടിയോളം പേ ഔട്ട് ആയിട്ട് ജോലിക്കാർക്ക് നൽകിയിട്ടുണ്ട്.ചെഗ്ഗ് ഇന്ത്യയിൽ സുബ്ഞെച്റ്റ് മാറ്റർ എക്സ് പെർട് ആയിട്ടാണ് ജോലി നേടാൻ അവസരം.കമ്പനി പറയുന്ന 26 വിഷയങ്ങളിൽ ഏതിലെങ്കിലും നിങ്ങൾക്ക് പരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാണെങ്കിൽ ആ വിഷയത്തിൽ കമ്പനിയുമായി ബന്ധപ്പെടാം.
അധ്യാപകർ അല്ലെങ്കിൽ വിദ്യാർഥികൾക്കാണ് ഈ ജോലി ചെയ്യാൻ ഏറ്റവും എളുപ്പം,കാരണം അവർക്കൊക്കെ ഈ വിഷയങ്ങളുമായി അടുത്ത ബന്ധമുണ്ടാകും.ഇത്തരക്കാർക്ക് മാത്രമല്ല.നിങ്ങൾ 18 വയസ്സ് തികഞ്ഞ പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ,നിങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ,ഒഴിവു സമയങ്ങൾ ലഭിക്കുന്ന വീട്ടമ്മമാർക്കും ഇത് നല്ലൊരു അവസരമാണ്.അവരുടെ വെബ്സൈറ്റിൽ അവരുടെ വിഷയങ്ങളിൽ ബന്ധപ്പെട്ട ചോദ്യങ്ങൾ നമുക്ക് തരും,അതിന് ഉത്തരം നൽകുക എന്നതാണ് നമ്മുടെ ജോലി.
ഇത് നമ്മൾക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌തോ,ഏതെങ്കിലും പുസ്തകങ്ങളിൽ നോക്കിയോ അല്ലാതെയോ ഉത്തരം നൽകാം.ഓരോ ഉത്തരത്തിനും നമുക്ക് 300 രൂപ വെച്ച് നൽകും,അത് ഓരോ വിഷയങ്ങളെ ബന്ധപ്പെട്ടാകും.ഉദാരഹരണത്തിന് അക്കൗണ്ടൻസി പോലുള്ള വിഷയങ്ങൾക്ക് 150 രൂപയാണ് ലഭിക്കുന്നതെങ്കിൽ ഫിസിക്സ് പോലുള്ള വിഷയങ്ങൾക്ക് 300 രൂപ വരെ ലഭിക്കും.ഒരു ദിവസം 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിച്ചാൽ ഏറ്റവും കുറഞ്ഞത് ഒരു ദിവസം 1500 രൂപ വരെ സമ്പാദിക്കാൻ ആകും.എങ്ങനെയാണ് ഇതിൽ രജിസ്റ്റർ ചെയ്യുന്നതെന്നും മറ്റു വിവരങ്ങൾക്കും വീഡിയോ കണ്ടു മനസിലാക്കാം.
ഓരോ മാസത്തേയും ശമ്പളം 11 മുതൽ 14 തീയതിക്കുള്ളിൽ ആയിരിക്കും പേ ഔട്ട്.ഏറ്റവും കുറഞ്ഞത് ഒരു മാസം നമ്മൾ 10 ഉത്തരമെങ്കിലും നൽകിയിരിക്കണം.മാക്സിമം എത്ര ചോദ്യങ്ങൾക്ക് വേണമെങ്കിലും ഉത്തരം നൽകാം.അതിന് പ്രത്യേകിച്ച് പരിധികൾ ഇല്ല.ഇതിൽ ജോലി ലഭിക്കുവാൻ പ്രത്യേകിച്ച് പണ ചിലവുകളോ അഡ്വാൻസോ ഒന്നും കൊടുക്കേണ്ടതില്ല.അതിൽ സൈൻ അപ്പ് ചെയ്താൽ മതിയാകും.ഇതിനായി ഇതിന്റെ ഔദ്യോകിക വെബ്സൈറ്റ് സന്ദർശിക്കുക.ശേഷം ബേസിക് ആയിട്ടുള്ള വിവരങ്ങൾ നൽകുക.
