30 ലക്ഷം രൂപ ഉടന്‍ ലഭിക്കും

നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പുതുതായി സംരംഭം തുടങ്ങാനായി 30 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു സർക്കാർ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പുനരധിവാസ പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ടോ അല്ലാതെയോ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. ഇവിടെ വായ്‌പ നിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകുന്നു. ഇത് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമയവും സ്ഥലവും താഴെ പറയുന്നു.

ജനുവരി 13ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനിലും ജനുവരി 14ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20 ന് പേരാമ്പ്ര ചെമ്പ്ര റോഡിലെ സുരഭി അവന്യു ഓഡിറ്റോറിയത്തിലും 27 ന് തിരുർ മുൻസിപ്പൽ ടൗൺ ഹാളിലും, ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും 10 മണി മുതൽ ക്യാമ്പ് ആരംഭിക്കും.

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാൻ സാധിക്കുന്ന സംരംഭങ്ങളെ കുറിച്ചു പരിചയപ്പെടുത്തുന്നതായിരിക്കും, കൂടാതെ അർഹരായ സംരംഭകർക്ക് തത്സമയം വായ്‌പ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യുന്നതായിരിക്കും. ഡി എം ഡി യുടെ സേവനവും ലഭ്യമാകുന്നതായിരിക്കും.

ത്തിൽ അംഗമാവാൻ വേണ്ടി നോർക്ക റൂട്സിന്റെ (www.norkarooots.org) വെബ്‌സൈറ്റിൽ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. തുടങ്ങാൻ ഉദ്ദേശമുള്ള സംരംഭത്തിന്റെ വിവരങ്ങൾക്കും അടങ്കൽ തുക അടക്കമുള്ള ലഘു വിവരണവും രണ്ടു വർഷം വിദേശ വാസം തെളിയിക്കുന്ന പാസ്സ്പോര്ട്ട്, റേഷൻ കാർഡും ആധാർ കാർഡ് പാൻ കാർഡ് എന്നിവയുടെ കോപ്പിയും ഒറിജിനലും 3 പാസ്സ്പോര്ട് സൈസ് ഫോട്ടോയും കയ്യിൽ കരുതുക.

Leave a Reply