എൻ ഐ വി എച് (National Institute for the Visually Handicapped) ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖൻ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12.07.2020 ആണ്. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും +2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. കൂടാതെ കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് 30 വേർഡ്‌സ് പേര് മിനിറ്റ് ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രായപരിധിയിൽ ഉള്ള ഇളവുകൾ ഇങ്ങനെയാണ്, SC/ST വിഭാഗക്കാർക്ക് 5 വർഷവും, ഓ ബി സി വിഭാഗക്കാർക്ക് 3 വർഷവും, അംഗവൈകല്യം ഉള്ളവർക്ക് 10 വർഷവുമാണ്.
19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. അപേക്ഷ ഫീസ് ആയി 200 രൂപയുടെ DD ആണ് അയക്കേണ്ടത്. SC/ST വിഭാഗക്കാർക്കും എക്സ് സർവീസ് ആളുകൾക്കും 100 രൂപയാണ് അപേക്ഷ ഫീസ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷ൦ മാത്രം അപേക്ഷിക്കുക.
ഔദ്യോഗിക വെബ്സൈറ്റ് നിന്നും നോട്ടിഫിക്കേഷനും അപ്ലിക്കേഷൻ ഫോമും ഡൌൺലോഡ് ചെയ്യുക. ഡൌൺലോഡ് ചെയ്ത ഫോം പൂരിപ്പിച്ച ശേഷം ഐ ഡി പ്രൂഫ്, ജനന സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കോപ്പി സമർപ്പിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള പ്രകാരം അപേക്ഷ സമർപ്പിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
