പാചകം ഉള്ളടുത്തോളം കാലം ഡിമാൻഡ് ഉള്ള ഒരു പ്രൊഡക്ടിന്റെ നിർമാണവും അതിന്റെ മാർക്കറ്റിങ് സാധ്യതയുമാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സാധനങ്ങളിൽ ഒന്നാണ് ഉള്ളി പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്, തക്കാളി പേസ്റ്റ് തുടങ്ങിയവ നിർമിക്കുന്നതും അതിന്റെ മാർക്കറ്റിംഗ് സാധ്യതകളും നോക്കാം. ഏകദേശം 15000 രൂപ മാത്രം വില വരുന്ന ഒരു മെഷീൻ ഉപയോഗിച്ച് ആവശ്യമുള്ളതെല്ലാം പേസ്റ്റ് രൂപത്തിലാക്കാനും അത് പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽക്കാൻ സാധിക്കും.
മാർക്കറ്റിൽ ടൊമാറ്റോ പേസ്റ്റ് വില 125 രൂപ- 500 ഗ്രാമിന്റെ വില വരുന്നത്. അത് പോലെ ജിൻജർ പേസ്റ്റ് അര കിലോ 112 രൂപയോളം വില വരും. വെളുത്തുള്ളി പേസ്റ്റ് ആണെങ്കിൽ ഏകദേശം 100 രോപയോളം വരും അര കിലോ. ഇത് പോലെ എല്ലാത്തിന്റെയും പേസ്റ്റിന്റെ വില വളരെ കൂടുതലാണ്. വീട്ടിൽ ഒരു റൂമിൽ 220 വാട്ട് കറന്റ് ഉള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഒരു സംരംഭം തന്നെയാണ് ഇത്.
ക്വാളിറ്റി ഉള്ള സാധനം ആണെങ്കിൽ നിങ്ങളുടെ നാട്ടിൽ തന്നെ മാർക്കറ്റിൽ ഇടം പിടിക്കാൻ സാധിക്കുന്നതാണ്. ഹോട്ടലുകൾ, ബേക്കറികൾ, വീടുകളിലും വില്പന നടത്താൻ സാധിക്കും. ഈ മെഷീൻ ഉപയോഗിച്ച് ഒരു അണിക്കൂറിൽ 70 കിലോ പേസ്റ്റ് വരെ ഉണ്ടാക്കാൻ സാധിക്കും, മാത്രമല്ല ഇതിനോടൊപ്പം നിരവധി ബ്ലൈഡുകളും ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്, സ്റ്റൈൻലെസ്സ് സ്റ്റീൽ ആണ് ഈ മെഷീൻ. ഒരു പാക്കിങ് മെഷീൻ കൂടി ഉണ്ടെങ്കിൽ ബ്രാൻഡ് നെയിം കൊടുത്ത് പാക്ക് ചെയ്ത് വിൽക്കാൻ സാധിക്കും.
