നമുക്ക് അറിയാം കോവിഡ് മഹാമാരി പലരെയും വളരെ വലിയ പ്രതിസന്ധിയിലും പ്രയാസത്തിലേക്കുമാണ് നയിച്ചത്. ഈ ഒരു സാഹചര്യത്തിൽ ഏതൊരാൾക്കും സ്വന്തമായി തുടങ്ങാൻ സാധിക്കുന്ന നാനോ സംരംഭങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.നിങ്ങൾ കേരളത്തിൽ ഒരു സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ കേരളം സർക്കാർ വായ്‌പ നൽകാൻ തയ്യാറാണ്. 2020 ആഗസ്തിലാണ് ഈ പദ്ധതി നിലവിൽ വന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.
10 ലക്ഷം രൂപയിൽ താഴെ മാത്രം വരുന്ന സംരംഭങ്ങൾക്കാണ് സർക്കാർ വായ്പ നൽകുന്നത്. കൂടാതെ ഇത് ഒരു വ്യക്തിയുടെ അധികാരത്തിൽ വരുന്ന സ്ഥാപനവുമായിരിക്കണം. നിർമ്മാണ യൂണിറ്റുകൾ, ഫുഡ് പ്രോസസിങ് സ്ഥാപനങ്ങൾ, വിവിധ തൊഴിൽ വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന സേവന സ്ഥാപനങ്ങൾ തുടങ്ങിയവകൾക്കെല്ലാം ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്. പൊതു വിഭാഗം, പ്രത്യേക വിഭാഗം എന്നീ രണ്ടു തരം തിരിവുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. വനിതകൾ, പട്ടികജാതി-പട്ടിക വർഗക്കാർ, വിമുക്ത ഭടന്മാർ, അംഗപരിമിതിക്കാർ, 40 വയസ്സിന് താഴെയുള്ള യുവാക്കൾ എന്നിവരെയാണ് പ്രത്യേക വിഭാഗമായി കണക്കാക്കിയിട്ടുള്ളത്.
ഈ വിഭാഗക്കാർക്ക് സംരംഭത്തിന്റെ 40 ശതമാനം വരെ പരമാവധി 4 ലക്ഷം രൂപ വരെ നൽകുന്നതാണ്. ഇതിൽ പെടാത്ത പൊതുവിഭാഗക്കാർക്ക് സംരംഭത്തിന്റെ 30% നൽകുന്നത്. ഇത് പരമാവധി 3 ലക്ഷം രൂപ വരെയാണ് നൽകുക. പ്രത്യേക വിഭാഗത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനവും പൊതു വിഭാഗത്തിൽ 30%മായിരിക്കണം. അത് പോലെ പൊതു വിഭാഗത്തിൽ 40 ശതമാനം സംരംഭ ചിലവ് വായ്പയായിരിക്കണം. ഈ പദ്ധതിയുടെ 30 ശതമാനം വനിതാ സംരംഭകർക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽ നിന്നുംവായ്പ എടുത്ത് തുടങ്ങുന്ന സംരംഭങ്ങൾക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
നിങ്ങൾ അപേക്ഷിച്ച ഈ ആനുകൂല്യം ലഭിച്ചാൽ ആറ് മാസത്തിനകം സംരംഭം തുടങ്ങിയിരിക്കണം. താലൂക്ക് വ്യവാസായ ഓഫിസുകൾ വഴിയാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. തിരിച്ചറിയൽ രേഖകൾക്കു പുറമെ ഉദ്യോഗ് ആധാർ, പ്രൊജക്റ്റ് റിപ്പോർട്ട്, മിഷനറി, എലെക്ട്രിഫിക്കേഷൻ തുടങ്ങിയവയുടെ ഇൻവോയിസ്റുകളും പേയ്മെന്റ് രേഖകളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ അനുവതിച്ചതിന്റെ രേഖകളും ഹാജരാക്കേണ്ടതുണ്ട്. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥത സർട്ടഫിക്കറ്റ്, എൻജിനീയറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കേണ്ടതുണ്ട്.
