ഒരു സാധാരണക്കാരൻ ഒരു സ്വകാര്യ ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ നിന്ന് ലോൺ അപേക്ഷിക്കുമ്പോൾ പ്രധാനമായി നേരിടുന്ന ഒരു പ്രശനമാണ് വായ്പകൾക്ക് മതിയായ ഈട് കൊടുക്കേണ്ടി വരുന്നത്. ഈട് നൽകാൻ ഇല്ലാത്തവർക്ക് വായ്പ ലഭ്യമാക്കാനുള്ള ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കുവാൻ പോകുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മുദ്ര ലോൺ പദ്ദതിയിലൂടെയാണ് 50000 മുതൽ 10 ലക്ഷം രൂപവരെ ഈട് ഇല്ലാതെ വായ്പ ലഭ്യമാകുന്നത്.
മുദ്ര ലോൺ മൂന്നു വിഭാഗത്തിലാണ് തരം തിരിച്ചിട്ടുള്ളത്. 50000 രൂപ വരെ ലഭ്യമാക്കാവുന്ന വായ്പയാണ് ശിശു വായ്പ. 7 മുതൽ 10 ദിവസത്തിനുള്ളിൽ ഈ ലോൺ അനുവദിച്ചു തരും. 50000 മുതൽ 5 ലക്ഷം വരെ ലഭിക്കുന്ന അടുത്ത വായ്പയാണ് കിഷോർ വായ്പ. 5 ലക്ഷം മുതൽ 10 ലക്ഷം വരെ ലഭ്യമാവുന്ന ഒരു വായ്പയാണ് തരുൻ വായ്പ. വെള്ളവും പാലും വിതരണം ചെയുന്ന സ്ഥലം, ലബോറട്ടറികൾ, സ്റ്റുഡിയോ, ഭക്ഷണ വിതരണം, പേപ്പർ പ്ലേറ്റ് നിർമാണം തുടങ്ങി നിരവധി ബിസ്നെസ്സ്കൾക്കും, പുതിയ സംരംഭങ്ങൾക്കും ഈ വായ്പ ലഭിക്കുന്നതാണ്. വ്യക്തികൾക്ക് മാത്രമല്ല സ്വയം സഹായ സംരംഭങ്ങൾക്കും മുദ്ര ലോൺ നൽകുന്നതാണ്.
വളരെ ലളിതമായ കാര്യങ്ങൾ മാത്രമേ മുദ്ര ലോൺ അപേക്ഷിക്കുമ്പോൾ വേണ്ടത്. ബാങ്കുകളുടെ ശാഗങ്ങളിൽ നിന്നും ഫോം ലഭിക്കുന്നതാണ്. സ്ഥിരതാമസ രേഖകൾ എസ്ടി/എസ് സി/മൈനോറിറ്റി അത് തെളിയിക്കുന്ന രേഖകൾ, ബിസിനെസ്സ് സ്ഥാപനവും അത് തെളിയിക്കുന്ന രെജിസ്ട്രേഷൻ ലൈസൻസുമുള്ള രേഖകൾ, നിലവിൽ ബാങ്ക് വായ്പ ഉണ്ടെങ്കിൽ പ്രസ്‌തുത ബാങ്കിൽ നിന്നുമുള്ള കണക്ക് സ്റ്റേറ്റ്മെന്റ്,നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്സ്, പ്രതീക്ഷിത ബാലൻസ് ഷീറ്റ്, നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്
വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട്, പാസ്പോർട്ട് ലൈസൻസ്, ഫോട്ടോകൾ തുടങ്ങി രേഖകൾ അപേക്ഷ ഫോമിനോടപ്പം തന്നെ അതായത് ശാഖകളിൽ സമർപ്പിക്കുക. ഈ വായ്പ ലഭ്യമാക്കുവാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അപേഷിക്കുന്ന ആൾ ആ സ്ഥലത്തിലെ സ്ഥിരതാമസക്കാരൻ ആയിരിക്കണമെന്നതാണ്. ഒരു ധനകാര്യം സ്ഥാപനങ്ങളിലും വായ്പ കുരിശികക്കാരൻ ആയിരിക്കരുത്. 18 വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് മാത്രമേ മുദ്ര ലോൺ അപേക്ഷിക്കാൻ സാധിക്കുള്ളു.
എസ്ബിഐ അക്കൗണ്ട് ഉള്ളവർക്കു ഈ ലോൺ ലഭ്യമാകുവാൻ വളരെ എളുപ്പമാണ്. ഈട് ഇല്ലാതെ ലഭിക്കുന്ന ലോൺ ആയതിനാൽ ആരംഭിക്കുവാൻ പോകുന്ന സംരഭം ഭാവിൽ വിജയമായിരിക്കും എന്ന് ധനകാര്യ സ്ഥാപനങ്ങ്ൾക്ക് തോന്നണം. അതുമാത്രമല്ല നിങ്ങളുടെ അക്കൗണ്ടിൽ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുക. ഇനി അപേക്ഷകരുടെ അപേക്ഷ നിരസിച്ചാൽ വേറെ ഒരു ബാങ്കുമായി സമീപിക്കാവുന്നതാണ്. അല്ലെങ്കിൽ പരാതി നൽകാവുന്നതാണ്. പരാതിയോ കൂടുതൽ സംശയങ്ങൾക്കോ മുദ്ര ലോണിന്റെ ടോൾ ഫ്രീ നമ്പറായ 180042511222 എന്നീ നമ്പറിലേക്ക് വിളിച്ചു കാര്യങ്ങൾ തിരക്കാവുന്നതാണ്.
