2 ലക്ഷം രൂപക് പുതിയ കാർ

ഇന്ത്യയിയുള്ള സാധാരണക്കാർക്കും അതുപോലെ വാഹനങ്ങളെ ഏറെ സ്നേഹിച്ചുവർക്കും ടാറ്റാ മോട്ടോർസ് നിലത്തിൽ കൊണ്ടുവന്ന ഒരു കുഞ്ഞു കാർ ആയിരുന്നു ടാറ്റാ നാനോ. വെറും ഒരു ലക്ഷം രൂപയുടെ കുഞ്ഞു കാർ ആദ്യം ഇന്ത്യയിയുള്ള സാധാരണക്കാർക്ക് ഏറെ മതിപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അധിക കാലം ആ കുഞ്ഞൻ കാറിന് ഇന്ത്യൻ വിപണിയിൽ നിലനിൽക്കുവാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ചെറിയ വിലയിൽ ഒരു കാർ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന എന്നത് രതൻ ടാറ്റായുടെ വലിയ സ്വപ്‌നമായിരുന്നു.

അതുകൊണ്ട് തന്നെ യൂറോപ്പിൽ ഏറെ പരിചിതമായ ടാറ്റാ പിക്സൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുവാൻ ഒരുങ്ങിരിക്കുകയാണ് രതൻ ടാറ്റാ.എന്നാൽ ഈ കാറിൽ ഉൾകൊള്ളിച്ചിരിക്കുന്ന സവിശേഷതകൾ നിരവധിയാണ്. നാല് പേർ അടങ്ങുന്ന ചെറിയ കുടുബത്തിനു മാത്രമേ ഇതിൽ യാത്ര ചെയ്യാൻ സാധിക്കുള്ളു. മുൻഭാഗത്ത് പരിത്തി ഫിനിഷിങ് ചെയ്തിരിക്കുന്ന ഹെഡ് ലാമ്പുകൾ വാഹനത്തെ ഏറെ മനോഹാരിതമാക്കിരിക്കുകയാണ്. ഒരു ലിറ്ററിൽ കുറഞ്ഞത് ഇരുപത് കിലോമീറ്റർ വരെ കുതിക്കാൻ ഈ വാഹനത്തിന് സാധിക്കും.

ടാറ്റാ പിക്സ്ൽ കണ്ടാൽ ചെറിയതാനെങ്കിലും മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ ഓടുവാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഫോർ സ്പീഡ് ഗിയർ ബോക്സ്‌, എബിഎസ്‌ ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ മികച്ച നേട്ടങ്ങളിൽ ഒന്നാണ്.
എൻജീൻ ഭാഗം പുറക് വശത്തു ആണെങ്കിലും സീറോ ടേൺ ഡ്രൈവ് എന്നതാണ് ഏറ്റവും വലിയ ആകർഷണം. തിരക്കുള്ള ഇന്ത്യൻ നഗരങ്ങളിൽ സുഖകരമായി സഞ്ചരിക്കാനും ടാറ്റാ പിക്സിൽ സാധിക്കും. 2 ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വിലവരെയാണ് അടിസ്ഥാനമായി ടാറ്റാ പിക്സ്നുള്ളത്.

Leave a Reply