കിസാൻ സമ്മാൻ നിധി അനർഹരെ കണ്ടെത്തി തുക തിരിച്ചെടുക്കുന്നു

നമുക്ക് ഒക്കെ പരിചിതമായ കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ് “കിസ്സാൻ സമ്മാൻ നിധി യോജന”. ഈ പദ്ധതി വഴി 2000 രൂപ വീതം മൂന്നു ഗഡുക്കളായി ആണ് നമ്മുടെ അക്കൗണ്ടുകളിൽ വന്നു ചേരുന്നതും. ഇതിനോടകം തന്നെ 36 ലക്ഷത്തോളം വരുന്ന കർഷകരാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇപ്പോഴും നമുക്ക് അക്ഷയ-ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും സാധിക്കുന്നു. ഈ ഒരു ആനുകൂല്യങ്ങൾ വളരെ അധികം അനർഹമായവരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഇങ്ങനെ അർഹരായവർക്ക് ലഭിക്കാതെ അനർഹരായ ആളുകൾക്ക് സുലഭമായി ലഭിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി ചില മാറ്റത്തിരുത്തലുകൾ പദ്ധതിയിൽ കൊണ്ട് വന്നിട്ടുണ്ട്.അർഹമായ കൂടുതൽ പേർക്ക് ഈ സഹായം എത്തിച്ചേരണം എന്ന ഉദ്ദേശത്തിലാണ് ഈ മാറ്റാതിരുത്തലുകൾ കൊണ്ട് വന്നത്. അങ്ങനെ പണം കൈപറ്റിയവരുടെ ലിസ്റ്റ് പുറപ്പെടുവിക്കുകയും അതനുസരിച്ചു അവരുടെ തുക തിരികെ അക്കൗണ്ടുകളിലേക്ക് വാങ്ങിക്കുകയുമാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള അക്കൗണ്ട് രൂപീകരിച്ചതായും അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ അനർഹമായവർ വന്നിട്ടുള്ളത് തൃശൂർ ജില്ലയിൽ നിന്നുമാണ്. 2384 പേരാണ് തൃശൂർ ജില്ലയിൽ നിന്നുമുള്ളത്.

അത് പോലെ 2079 പേരാണ് എറണാകുളത്തു നിന്നും ഉള്ളത്. അത് പോലെ 1530 പേര് ആലപ്പുഴയിൽ നിന്നും 1435 പേര് പാലക്കാട് നിന്നും 1250 പേര് കോട്ടയത്തു നിന്നും 856 പേര് തിരുവന്തപുരത്തു നിന്നും 799 പേര് കൊല്ലത്തു നിന്നും 574 പേര് പതനം തിട്ടയിൽ നിന്നും 636 പേര് ഇടുക്കിയിൽ നിന്നും മലപ്പുറത്തു നിന്നും 624 പേരും 788 പേര് കോഴിക്കോട് നിന്നും 825 പേര് കണ്ണൂർ നിന്നും 642 പേര് വയനാട് നിന്നും 614 പേര് കാസർഗോഡ് നിന്നുമാണ് അനർഹമായി പണം കൈ പറ്റിയിരിക്കുന്നത. എങ്ങനെ നിലവിൽ അദ്ധായ നികുതി അടയ്ക്കുന്ന ആളുകൾ ഇങ്ങനെ കൈപ്പറ്റിയ സാഹചര്യത്തിൽ പണം തിരികെ അക്കൗണ്ടിലേക്ക് അയക്കാനാണ് ഉത്തരവ് ഇട്ടിട്ടുള്ളത് .ഇതിന് പ്രത്യേകിച്ച് പിഴയോ മറ്റു മാനദണ്ഡങ്ങളോ ഒന്നും തന്നെ നിശ്ചയിച്ചിട്ടില്ല.

Leave a Reply