മില്‍മ എറണാംകുളം ജോലി – പരീക്ഷ ഇല്ല

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മെയിൽ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് ആണ് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്.

അപേക്ഷിക്കാനുള്ള യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എൻജിനീയറിങ് / കമ്പ്യൂട്ടർ സംബന്ധമായ വിഷയങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. പ്രവർത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ആപ്ലിക്കേഷനും ബയോഡാറ്റയും കൂടാതെ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികൾ ഉൾപ്പെടെ “ercmpuhr@milma.com” അല്ലെങ്കിൽ “ercmpupanda@gmail.com” എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക. അപേക്ഷിക്കുന്നു അവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വരെ ഇൻറർവ്യൂ ന് ക്ഷണിക്കുന്നതായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11, 2021.

Leave a Reply