കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവുകൾ. കേരള സർക്കാരിന്റെ താത്കാലിക നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. സയന്റിഫിക് അസിസ്റ്റന്റ്(1 ഒഴിവ്), ലാബ് ടെക്‌നിഷ്യൻ (5 ഒഴിവുകൾ) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ 30,000 രൂപയും ലാബ് ടെക്‌നിഷ്യൻ 17,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. മെയ് 15 ന് ഉള്ളിൽ recruitgmchklm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. വിശദവിവരങ്ങൾ 0474 2575717 എന്ന നമ്പറിൽ ബന്ധപ്പെടുക.MSC ആണ് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത.BSC,MLT ആണ് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് നഴ്‌സു തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടുവും നഴ്‌സിംഗ് ഡിപ്ലോമയും പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.60 വയസ്സ് ആണ് പ്രായപരിധി . താൽപര്യമുളളവർക്കും യോഗ്യതയുള്ളവർക്കും മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം dmohtsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 9446621901, 9496248772.നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താല്‍ക്കാലിക നിയമനം ,അഭിമുഖം 9ന്. തൃശൂർ ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ 9 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 9ന് രാവിലെ 10 മുതല്‍ നേരിട്ടുള്ള അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
