മിൽമ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഫെബ്രുവരി 1 മുതൽ 20 വരെയുള്ള തീയതികളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, യോഗ്യത, ശമ്പളം, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഫിനാൻസ് കോൺട്രോളർ (ഓഫീസർ), അസിസ്റ്റന്റ് പർച്ചെയ്‌സ് ഓഫീസർ, അസ്സിസ്ടന്റ് ഡയറി ഡെവലപ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ, സിസ്റ്റം സൂപ്പർവൈസർ, മാർക്കറ്റിംഗ് ഓർഗനൈസർ, ജൂനിയർ സൂപ്പർവൈസർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലാണ് അവസരം.

അപേക്ഷിക്കേണ്ട രീതി : യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 20 വരെയാണ് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
