PSC ഇല്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി

ഏരിയ സെയില്‍സ് മാനേജര്‍ – കൊച്ചിയിൽ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവരും യോഗ്യതയുള്ളവരും (ബിരുദം, FMCG (FAST MOVING CONSUMABLE GOODS) ഫുഡ് പ്രൊഡക്ട്‌സ് / ജ്യൂസസ് ല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയ൦) എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 10-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. 18 മുതൽ 41 വരെയാണ് പ്രായ പരിധി.

സെക്യൂരിറ്റി – കോഴിക്കോട് വിമൻ ആൻഡ്് ചിൽഡ്രൻ ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) 1 വർഷത്തെ കരാറടിസ്ഥാനത്തിൽ ജോലി. എസ്എസ്എൽസി പാസായ സ്ത്രീകൾക്കാണ് അവസരം. താൽപര്യമുള്ളവർ ഫെബ്രുവരി 10 ന് രാവിലെ 9.30 ന്് കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം വെളളിമാട്കുന്നിലുളള ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ എത്തിചേരുക . ഫോൺ : 9496386933

ഓവര്‍സിയർ – കാസര്‍കോട് കുമ്പള പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ തസ്തികയിലേക്ക് ജോലി നേടാം. താല്പര്യമുള്ളവരും സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത ഉള്ളവരും ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക . ഫോണ്‍: 04998 213033

പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്– ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിലേക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 25 – 45 വയസ്സ് ആണ് പ്രായപരിധി. പ്രോജക്ട് ഓഫീസർ (1 ഒഴിവ് ), 30675 രൂപ ശമ്പളം . പ്രോജക്ട് അസിസ്റ്റന്റ് (2 ഒഴിവ് ),19950 രൂപ ശമ്പളം . ഓഫീസ് അറ്റൻഡന്റ (1 ഒഴിവ് ), 17325 രൂപ ശമ്പളം . ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം സമർപ്പിക്കുക .

ജില്ലാ റിസോഴ്‌സ് പേഴ്‌സൺ– മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ . ബിരുദ൦ യോഗ്യതയുള്ളവർക്കും . 25 – 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും 2 വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം ഉള്ളവർക്കും അവസരം . 22,000 രൂപയാണ് ശമ്പളം .ഫെബ്രുവരി 9 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666,

ടെക്നീഷ്യന്‍(ബയോടെക്നോളജി)– തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്നീഷ്യന്‍(ബയോടെക്നോളജി) തസ്തികയില്‍ ജോലി നേടാം. താത്കാലിക അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. എം.എസ്.സി/ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായ യോഗ്യത. ബയോടെക്ക്നോളജിയില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉൾപ്പടെ എന്നിവ സഹിതം ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.30 പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തുക.

ഫോഗിംഗ്, സ്‌പ്രേയിംഗ്– തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്‌പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി നേടാം. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും 18നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്കും വാക്ക് ഇന്‍ ഇന്റര്‍വ്യു- ൽ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി 2 രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസിനു സമീപമുള്ള റ്റി.ബി അസോസിയേഷന്‍ ഹാളില്‍ എത്തണം. ഫോൺ: 0471 2471291.

ട്രേഡ്‌സ്മാൻ ഒഴിവ് – തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ആണ് ഒഴിവുള്ളത്. സ്ട്രങ്ത് ഓഫ് മെറ്റിരിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്റെ ഒരു ഒഴിവിലക്ക് ബന്ധപ്പെട്ട ട്രേഡിൽ സിവിൽ എൻജിനിയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം നടക്കുന്നത് ഫെബ്രുവരി 1 രാവിലെ 10 ന് സിവിൽ എൻജിനിയറിങ് വിഭാഗ൦. ഫോൺ: 0471-2300484.

 

Leave a Reply