കൃഷി വിജ്ഞാന കേന്ദ്രയിൽ ജോലി നേടാം

തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ സരസ്വതി ഫൗണ്ടേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ട്രെയിനിങ്ങിൽ ഉള്ള കൃഷിവിജ്ഞാൻ കേന്ദ്രയിൽ 3 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു . സബ്ജക്ട് മാറ്റ് സ്പെഷ്യലിസ്റ്റ്, അനിമൽ സയൻസ്, സബ്ജക്ട്മാറ്റ്ർ സ്പെഷ്യലിസ്റ്റ്, അഗ്രോ മെറ്റീരിയോളജി, അഗ്രോ മറ്റ് ഒബ്സർവർ എന്നീ തസ്തികകളിലേക്കാണ് അവസരം താല്പര്യമുള്ളവർക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം യോഗ്യത ഉള്ളവർക്കും ഓൺലൈനായി ഫെബ്രുവരി 15 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം .

സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് -(അനിമൽ സയൻസ് )തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. വെറ്റിനറി സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സബ്ജക്ട്മാറ്റർ സ്പെഷ്യലിസ്റ്റ് -(അഗ്രോ മെറ്റീരിയോളജി) തസ്തികയിൽ1 ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത അഗ്രോ മെറ്റീരിയോളജി/മെറ്റീരിയോളജി/അഗ്രോണമി/അഗ്രികൾച്ചർ ഫിസിക്സ് എന്നിവയിൽ ബിരുദാനന്തരബിരുദം ആണ്. അഗ്രോ മീറ്റ് ഒബ്സർവർ തസ്തികയിൽ ഒരു ഒഴിവുണ്ട് പ്ലസ് ടു സയൻസും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയതിനുശേഷം www.skvkk.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

Leave a Reply