സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി

കേരള സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ പ്രൈവറ്റ് സെക്രട്ടറി റ്റു മാനേജിങ് ഡയറക്ടർ ഒഴുവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് കമ്മീഷൻ വിജ്ഞാപനം( കാറ്റഗറി നമ്പർ- 138/ 021). താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 9940 രൂപ മുതൽ 16580 രൂപ/ (PR) വരെയാണ്. ഒഴിവുകളുടെ എണ്ണം ഒന്നാണ്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃതം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത: 1. പ്ലസ് ടടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം യോഗ്യതയുണ്ടായിരിക്കണം. 2. ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിങ്ങിലും (കെ,ജി.ടി.എ), കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ്ങിലും ഉള്ള ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 3.ഷോർട് ഹാൻഡ് മലയാളം & ഇംഗ്ലീഷ് (കെ.ജി.ടി.ഇ) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.06.2021. കേരള PSC യുടെ വെബ്സൈറ്റിൽ ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്ത ശേഷം ഓൺലൈനായി അപേക്ഷിക്കാം.

നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply