ഇന്ത്യ പോസ്റ്റിന് കീഴിൽ ജോലി ആവശ്യമുള്ളവർക്ക് അവസരം.

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, പെയിന്റർ, ഇലെക്ട്രിഷ്യൻ , ടയർമാൻ, കോപ്പർ& ടിൻ സ്മിത്ത് എന്നീ തസ്തികകളിലേക്ക് ആയി തമിഴ്നാട് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് മെയ് 26, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം.

സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയും 25 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 + അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. കുറഞ്ഞത് മൂന്നു വർഷമായി ലൈറ്റ് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മോട്ടോർ മെക്കാനിസം അറിവുള്ളവർക്കും അംഗീകൃത ബോർഡിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

മെക്കാനിക്ക്, പെയിന്റർ, ഇലെക്ട്രിഷ്യൻ , ടയർമാൻ, കോപ്പർ& ടിൻ സ്മിത്ത് തുടങ്ങിയ തസ്തികകളിലായി 10 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 + അലവൻസ് ആണ് ശമ്പളം. 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. ബന്ധപ്പെട്ട ട്രേഡിൽ ഗവൺമെൻറ് അംഗീകൃത ടെക്നിക്കൽ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉള്ളവർക്കും എ;അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ് കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്കും വനിതകൾക്കും അപേക്ഷാഫീസ് ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സ്പീഡ് പോസ്റ്റിൽ താഴെപ്പറയുന്ന വിലാസത്തിൽ അയക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. ” The Senior Manager, Mail Motor Service, No.37 (Old No.16/1) Greams Road,
Chennai – 600 006″

ഔദ്യോഗിക നോട്ടിഫിക്കേഷൻ- 1 ലിങ്ക്
ഔദ്യോഗിക നോട്ടിഫിക്കേഷൻ-2 ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply