കേന്ദ്ര സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന മിനിസ്ട്രി ഓഫ് ഡിഫൻസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിവിലിയൻ മോട്ടോർ ഡ്രൈവർ, വെഹിക്കിൾ മെക്കാനിക്, ഫയർമാൻ, ലേബറർ, കാർപെൻഡർ ഇനി തസ്തികകളിലാണ് അവസരം, കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും, താല്പര്യമുള്ളവർ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം അപേക്ഷകൾ ജൂൺ 12, 2021 മുൻപായി സമർപ്പിക്കുക.
സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിൽ 27 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 45,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
വെഹിക്കിൾ മെക്കാനിക് തസ്തികയിൽ ഒരു ഒഴിവുണ്ട് .19,900 രൂപ മുതൽ 45,700 രൂപ വരെയാണ് ശമ്പളം. പത്താംക്ലാസ് പാസായവർക്കും ഇംഗ്ലീഷ്,ഹിന്ദി എഴുതാനും വായിക്കാനും കഴിവുള്ളവർക്കും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ഫയർമാൻ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട് 19,900 രൂപ മുതൽ 45,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്ന് പത്താംക്ലാസ് പാസായവർക്കും ബന്ധപ്പെട്ട മേഖലയിൽ ഉപയോഗിക്കുന്ന മെഷീനുകളെ കുറിച്ച് അറിവുള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
ലേബറർ തസ്തികയിൽ 10 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 41,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡ്/സ്കൂൾ നിന്ന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
കാർപെൻഡർ തസ്തികയിൽ 1 ഒഴിവുണ്ട്. 18,000 രൂപ മുതൽ 41,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും കാർപെൻഡറിൽ അറിവുള്ളവർക്കും അപേക്ഷിക്കാം.
ഡ്രൈവർ തസ്തികയിൽ 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. മറ്റുള്ള തസ്തികകളിൽ 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ ആപ്ലിക്കേഷൻ ‘Reception Centre (Recruitment Cell) 5471 ASC Battalion (MT) Near Barfani Mandir Opposite SD College, Pathankot Cantt (Punjab)-145001’എന്ന വിലാസത്തിലേക്ക് രജിസ്ട്രേഡ് / സ്പീഡ് പോസ്റ്റ് / നോർമൽ പോസ്റ്റ് ആയോ 21 ദിവസത്തിന് മുൻപായി സമർപ്പിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
