നമ്മുടെ നാട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും, മാത്രമല്ല ദിനംതോറും ഗ്യാസ് സിലിണ്ടറിൻറെ വിലയും കൂടി വരികയാണ്. ഈ വിലക്കയറ്റം സാധാരണക്കാരിൽ വലിയ വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഈ അവസരത്തിൽ സാധാരണക്കാരിൽ കുറച്ചുപേർക്കെങ്കിലും ആശ്വാസം ലഭിക്കുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം.
ഈ പദ്ധതി താൽക്കാലികമായി രാജ്യത്തുനിന്നും പിൻവാങ്ങിയിരുന്നു എങ്കിലും ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷം വീണ്ടും വന്നിരിക്കുകയാണ്. ഇതിൻറെ ആനുകൂല്യം ആദ്യം ലഭിക്കുന്നത് ഗ്യാസ് സിലിണ്ടർ വാങ്ങാൻ സാമ്പത്തിക സാഹചര്യം ഇല്ലാത്തവർക്ക് ആണ്. ഈ പദ്ധതി പ്രകാരം 1600 രൂപയാണ് കേന്ദ്ര സർക്കാരിന് ധനസഹായമായി ലഭിക്കുന്നത്.
നമ്മുടെ കേരളത്തിൽ നിന്ന് ഏകദേശം 20 ലക്ഷം ആളുകളാണ് ഈ പദ്ധതിയുടെ ഭാഗമായി ഉള്ളത്. ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഉണ്ടായിരിക്കണം. ഇതിനാവശ്യമായ അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് .
