എപിഎൽ കാർഡുകൾക്കുള്ള സൗജന്യ കിറ്റുകൾ

കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. ഒരുപാട് പേർക്ക് ഈ പദ്ധതി മൂലം ലോക്കഡോൺ കരണമുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. മുൻഗണന വിഭാഗങ്ങൾക്ക് കിട്ടിയ പോലെയുള്ള കിറ്റ് തന്നെയാണ് APL വിഭാഗക്കാർക്കും ലഭിക്കും. ഈ കിറ്റ് വാങ്ങാൻ ചില നിർദ്ദേശങ്ങളുണ്ട്, എല്ലാവര്ക്കും ഒരേ ദിവസം ആയിരിക്കില്ല വിതരണം നടക്കുന്നത്. APL സബ്‌സിഡി വിഭാഗക്കാർക്കും നോൺ സബ്‌സിഡി വിഭാഗക്കാർക്കും ഈ അവസരം ലഭ്യമാക്കാവുന്നതാണ്.

മെയ് 8 മുതൽ APL സബ്സിഡി കാർഡ് ഉടമകൾക്ക് (നീല കാർഡ്) വിതരണം ആരംഭിക്കുന്നതാണ്. മെയ് 15 ന് ശേഷമാണ് APL നോൺ സബ്‌സിഡി വിഭാഗക്കാർക്ക് (വെള്ള കാർഡ് ഉടമകൾക്ക്) സൗജന്യ കിറ്റ് വിതരണം ലഭ്യമാകുന്നത്. 17 ഇനം ഭക്ഷ്യ സാധനങ്ങൾ ഈ കിറ്റിൽ അടങ്ങിയിട്ടുണ്ടാകും. നിലവിലെ SMS സംവിധാനം വഴിയോ സിവിൽ സപ്പ്ളൈസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ തലപര്യമുള്ളവർക്ക് കിറ്റ് ഡോണെറ്റ് ചെയ്യാവുന്നതാണ്. അർഹരായവരുടെ കൈകളിലേക്ക് ഈ കിറ്റ് എത്തിച്ചേരുകയും അത് ഒരുപാട് പേർക്ക് വലിയ ഉപകാരം ആവുകയും ചെയ്യും.

മുൻഗണന വിഭാഗങ്ങളിൽ വരേണ്ടിയിരുന്ന ഒരുപാട് ആളുകൾ മുൻഗണനേതര വിഭാഗങ്ങളിൽ ആണുള്ളത്. അവരെ സംബന്ധിച്ചു APL കാർഡ് ഉടമകൾക്കുള്ള ഈ കിറ്റ് വിതരണം വലിയൊരു സഹായം തന്നെയായിരിക്കും. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഇത്തരം ആനുകൂല്യം ലഭിക്കാൻ സാധ്യതയില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മെയ് 8 മുതൽ കിറ്റ് വാങ്ങാവുന്നതാണ്, അന്നേ ദിവസം റേഷൻ കാർഡിന്റെ അവസാന അക്കം 0 വരുന്നവർക്ക് വാങ്ങാവുന്നതാണ്. മെയ് 9 ന് അവസാന അക്കം ഒന്ന് വരുന്നവർക്കും വാങ്ങാവുന്നതാണ്. മെയ് 11 കാർഡിന്റെ അവസാന ആക്കം 2,3 വരുന്നവർക്കും മെയ് 12 അക്കം 4 ,5 വരുന്നവർക്കും പിന്നെ ഇതേ ക്രമത്തിലാകും വാങ്ങാൻ സാധിക്കുന്നത്. ഇത് കഴിഞ്ഞാകും വെള്ള കാർഡ് ഉടമകൾക്ക് വിതരണം ആരംഭിക്കുന്നത്.

സജന്യ കിറ്റ് അർഹരായവരിലേക്ക് വിട്ട് നൽകുവാൻ ഇന്ന് മുതൽ 24 ലക്ഷം വരുന്ന വെള്ള റേഷൻ കാർഡുള്ള ആളുകളുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് വരുന്നുണ്ട്. സൗജന്യ കിറ്റ് സർക്കാരിലേക്ക് വിട്ട് നൽകുവാൻ ആഗ്രഹിക്കുന്നവർ 1 എന്ന നമ്പർ എന്റർ ചെയ്താൽ ഈ കിറ്റുകൾ അർഹരായ ആളുകളിലേക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. സൗജന്യ കിറ്റ് ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് ഇത് ആവശ്യക്കാരിലേക്ക് ഡൊണേറ്റ് ചെയ്യാൻ ഒരു നല്ല അവസരം ആണിത്. ഇനി നിങ്ങൾക്ക് ഈ കിറ്റ് നിർബന്ധമായും ആവശ്യവുമാണെങ്കിൽ മെസ്സേജ് വരുമ്പോൾ കൃത്യമായ റിപ്ലൈ കൊടുക്കുക. കിറ്റ് നഷ്ടമാകാതിരിക്കാൻ താഴെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

Leave a Reply