നമ്മുക്കറിയാം ഈ ഒരു കാലഘട്ടത്തിൽ സ്വന്തമായി നാട്ടിൽ വിജയ സാധ്യത ഉള്ള ബിസ്സിനെസ്സ് തുടങ്ങുന്നതാണ് ഉത്തമം. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും തുടങ്ങാൻ പറ്റുന്ന ഒരുപാട് ബസ്സിനസ്സുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, എങ്കിലും ഏറ്റവും സിമ്പിൾ ആയി തുടങ്ങാൻ കഴിയുന്നതും വിജയസാധ്യതയുള്ളതുമായ ചില ബസ്സിനസ്സുകളെ പരിചയപ്പെടാം.ബിസ്സിനെസ്സ് തുടങ്ങേണ്ട രീതിയും തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു വിവരങ്ങളും അഡ്‌വൈദ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ & ചെയർമാൻ സിജു രാജന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം, അല്ലെങ്കിൽ തുടർന്ന് വായിക്കാം.
ചുരുങ്ങിയ ഇൻവെസ്റ്മെന്റിൽ വീട്ടിൽ തുടങ്ങാൻ കഴിയുന്ന 20 ബസ്സിനെസ്സുകളും അത് രജിസ്റ്റർ ചെയ്യേണ്ട രീതിയും അത് മാർകെറ്റിൽ എത്തിക്കേണ്ടതും ആണ് ഇവിടെ വിവരിക്കുന്നത്. ആദ്യത്തേത് ഒരു കാലത്തും ഡിമാൻഡ് കുറയാത്തത് ഭക്ഷണത്തിന്റെ ബിസ്സിനെസ്സ് ആണ്. അധികം ചിലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാം. ചപ്പാത്തി ചിക്കൻ കറി, പത്തിരി, ഇടിയപ്പം, ബിരിയാണി തുടങ്ങിയത് പാക്ക് ചെയ്ത് വിൽക്കാൻ സാധിക്കും. പാക്ക് ചെയ്തു ഭക്ഷണ സാധനങ്ങൾ കടകളിൽ എത്തിച്ചു വിൽക്കാൻ സാധിക്കും. അടുത്തതായി വസ്ത്രങ്ങൾ ബന്ധപ്പെട്ട കച്ചവടം ആണ്. ചുരിതാർ മെറ്റീരിയലും ടോപ്പുകളും ,ബന്യൻ,കുട്ടികളുടെ ഡ്രസ്സ് വളരെ വിലകുറച്ചു കോയമ്പത്തൂർ തിരുപ്പൂർ പോലെയുള്ള സ്ഥലത്തു നിന്ന് വാങ്ങി വീട്ടിൽ കൊണ്ട് ചെറിയ മാർജിനിൽ വിൽക്കാൻ സാധിക്കും.
അടുത്തതായി ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കി വിൽക്കുന്നത് വളരെ ഡിമാൻഡ് ഉള്ള ഒന്നാണ്. കടകളിൽ ഭയങ്കര വിലയിൽ കിട്ടുന്ന ഈ സാധനം ഇതിനേക്കാൾ ചെറിയ വിലയിൽ നിങ്ങൾ വിൽക്കാനാകും. അത് പോലെ വീട്ടിൽ ജാം ഉണ്ടാക്കി വിൽക്കുന്നതും വളരെ ലാഭകരമാണ്. തുണി സഞ്ചി ബിസ്സിനെസ്സ് ആണ് മറ്റൊരു ബിസ്സിനെസ്സ്, ആകർഷണീയമായ ഡിസൈനിൽ ചെയ്താൽ അതും വിൽക്കാൻ സാധിക്കും. ചായപ്പൊടിയാണ് മറ്റൊരു ബിസ്സിനെസ്സ്, ആസ്സാം പോലെ വിലക്കുറവുള്ള സ്ഥലത്ത് നിന്നും വര്ത്തിക്കാം, അതിൽ ചോക്ലേറ്റ്, ഏലക്ക തുടങ്ങിയ ഫ്ലേവർ ചേർത്താൽ നല്ല ഡിമാൻഡ് ആയി വിൽക്കാൻ സാധിക്കും. ഒരുപാട് ലാഭം പ്രതീക്ഷിക്കാതെ തുടക്കത്തിൽ ചെയ്യുക, എങ്കിൽ മാത്രമേ ബിസ്സിനെസ്സ് വലിയ വിജയം ആക്കാൻ കഴിയുകയുള്ളു.കൂടുതൽ ബിസ്സിനസ്സ് ഐഡിയകൾ അറിയാൻ വീഡിയോ കാണുക.
