ജീവൻ ഉത്കർഷ് സിംഗിൾ പ്രീമിയം അറിയേണ്ടതില്ലാം.

ഒറ്റത്തവണ പ്രീമിയം അടച്ചു അത് വഴി അതിന്റെ പത്ത് മടങ് കവറേജ് കിട്ടുന്ന സാധാരണക്കാർക്ക് ഏറെ ഉപയോഗപ്രദമായ ഒരു പോളിസിയെ പരിചയപ്പെടാം. ഇത് വെറും ഒരു സേവിങ്സ് പ്ലാൻ മാത്രമല്ല ഒരു പ്രൊട്ടക്ഷൻ പ്ലാൻ കൂടിയാണ്. എൽ ഐ സി യുടെ ഈ പോളിസിയുടെ പേര് ജീവൻ ഉത്കർഷ് എന്നാണ്. 6 വയസ്സ് മുതൽ 47 വയസ്സ് വരെയുള്ളവർക്ക് ഈ പൊളിസി എടുക്കാനുള്ള യോഗ്യതയുണ്ട്. ഇത് തുടങ്ങാൻ വേണ്ട ഏറ്റവും കുറഞ്ഞ സുനിശ്ചിതമായ തുക 75000 രൂപയാണ്. ഇതിന്റെ മെച്യുരിറ്റി സമയം 12 വർഷമാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നമ്മൾ ഒൺ ടൈം പ്രീമിയം ആയി അടക്കേണ്ടത്.

ഒൺ ടൈം പ്രീമിയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, മറ്റുള്ള പോളിസികളെ പോലെ വർഷാവർഷം പുതുക്കേണ്ട ആവശ്യം ഇല്ല. ഒരു തവണ മാത്രം പ്രീമിയം അടച്ചാൽ മതിയാകും. ഇതിന്റെ മറ്റൊരു പ്രത്യേകത മെച്യുരിറ്റി ബെനെഫിറ് തന്നെയാണ്. 12 വർഷം കഴിയുമ്പോൾ നമ്മൾ തിരഞ്ഞെടുത്ത സം അഷുവേർഡ് തുകയും അതിന്റെ കൂടെ ലോയൽറ്റി അഡിഷൻ കൂടി ചേർത്ത് തുക നമ്മുക്ക് മെച്യുരിറ്റി സമയം കഴിഞ്ഞാൽ കിട്ടുന്നതാണ്. അടുത്ത ഫീച്ചർ ലോയൽറ്റി അഡിഷൻ ആണ്. നമ്മൾ ഒരു പോളിസി തുടങ്ങി 5 വര്ഷം കഴിയുമ്പോൾ തന്നെ നമ്മുക്ക് ലോയൽറ്റി അഡിഷൻ കിട്ടി തുടങ്ങും.

മറ്റൊരു പ്രധാനമായ ഫീച്ചർ ആണ് ഡെത്ത് ബെനെഫിറ്സ് ആണ്. ഈ പോളിസി തുടങ്ങി മെച്യുരിറ്റി ടൈം ആകുന്നതിന് മുൻപ് മരണം സംഭവിച്ചാൽ നമ്മൾ അടച്ച ഒൺ ടൈം പ്രീമിയം എത്രയാണോ, അതിന്റെ പത്ത് മടങ് തിരിച്ചു ലഭിക്കുന്നതാണ്. 5 വർഷം ആകുന്നതിന് മുൻപാണ് മരണം എങ്കിൽ ഒൺ ടൈം പ്രീമിയം തുകയുടെ പത്ത് ശതമാനം മാത്രമാണ് ലഭിക്കുന്നത്. പക്ഷെ 5 വര്ഷം കഴിഞ്ഞാണ് മരണം സംഭവിക്കുന്നതങ്കിൽ ഒൺ ടൈം പ്രീമിയം തുകയുടെ പത്ത് ശതമാനം കൂടാതെ ലോയൽറ്റി അഡിഷൻ കൂടി ലഭിക്കുന്നതാണ്. കൂടുതൽ ബെനെഫിറ്സ് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply