കൊറോണക്ക് ശേഷം തുടങ്ങാ൦ ഈ ബിസിനസ്സുകൾ.

കൊറോണ പടർന്നതിന് ശേഷം നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവനും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ മഹാ മാരിയെ നമ്മുടെ ആരോഗ്യ മന്ത്രാലയം നമ്മളോട് ചെയ്യാൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് നമ്മുടെ കൈകൾ സാനിറ്റൈസ് ചെയ്യുക എന്നതാണ്. അതിലൂടെ നമ്മൾ വീണ്ടെടുക്കുന്നത് നമ്മുടെ കുടുംബത്തിൻറെ തന്നെ പ്രതിരോധ ശേഷിയാണ്. ഒരുപക്ഷെ കൊറോണയെ നമ്മൾ അതിജീവിച്ചാൽ (നമ്മൾ കൊറോണയെ അതിജീവിക്കും എന്ന് തന്നെ പ്രത്യാശിക്കാം) നമ്മുടെ കൈകൾ സാനിറ്റൈസ് ചെയ്യുന്ന രീതിയെ നമ്മൾ തുടർന്ന് കൊണ്ട് വരുന്നത് നമ്മുടെ ആരോഗ്യത്തിൻറെ ഭാവിയെ സുരക്ഷപ്പെടുത്തുന്നതാണ്. ഇനിയൊരു കൊറോണയും നമ്മളെ ബാധിക്കാതിരിക്കാൻ നമുക്ക് ഇത്തരത്തിലുള്ള പുതിയ ശീലങ്ങൾ കൊണ്ട് വരാം. കൊറോണ വന്നത് മൂലം തകർന്നത് നമ്മുടെ വാണിജ്യ മേഖലകളാണ്.

പഠനങ്ങൾ വെച്ച് നോക്കുമ്പോൾ ഈ പറഞ്ഞ പ്രശനങ്ങൾ കൊറോണ കാരണം നമ്മളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇനി കൊറോണക്കാലം കഴിഞ്ഞാൽ തന്നെ നമ്മുടെ ബിസിനസ്സ് പഴയ അവസ്ഥയിലേക്ക് കൊണ്ട് വരാൻ സാധിക്കുമോ അല്ലെങ്കിൽ പുതിയൊരു ബിസിനസ്സ് തുടങ്ങിയാൽ വിജയിക്കുമോ എന്നിങ്ങനെയുള്ള സംശയങ്ങളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ കൊറോണക്കാലം കഴിഞ്ഞാൽ പുതിയതായി തുടങ്ങുവാൻ സാധിക്കുന്ന ബിസിനസ്സും നിലവിലുള്ള ബിസിനസ്സ് ഐഡിയകളെ ഉയർത്തികൊണ്ട് വരാനും കഴിയുന്ന ചില കാര്യങ്ങളെ കുറിച്ച് നമുക്ക് പഠിക്കാം.ബിസിനസ്സ് ഒരു താല്പര്യമുള്ള മേഖലയായി കാണുന്നവർക്ക്, ഭയങ്കരമായ ഇഷ്ട്ടമുണ്ടാകുന്നവർക്കൊക്കെ ഒരുപക്ഷെ ഈ കൊറോണക്കാലമൊന്നും ഒരിക്കലും ഒരു പ്രതിസന്ധിയായി മാറണമെന്നില്ല. അത് പക്ഷെ രോഗത്തോടുള്ള ഭയം ഇല്ലാത്തത് കൊണ്ടല്ല മറിച്ചു ഏത് ബിസിനസ്സായാലും തിരിച്ചു കൊണ്ട് വരാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസമാണ്. കൊറോണ കഴിഞ്ഞാലും വളരാൻ സാധ്യതയുള്ള ബിസിനസ്സ് ഐഡിയകളെക്കുറിച്ചു നമുക്ക് പരിശോധിക്കാം. ആദ്യമായി തന്നെ ഫെയ്‌സ് മാസ്ക് നിർമ്മിക്കുന്ന ബിസിനസ്സിനെക്കുറിച്ചു പഠിക്കാം. കൊറോണയെ അതിജീവിച്ചു കഴിഞ്ഞാലും വായു മലിനീകരണം നമ്മളെ ബാധിക്കാതിരിക്കാൻ ഫെയ്‌സ് മാസ്ക് ഒരു വലിയ സഹായിയായിരിക്കും.

അതുകൊണ്ട് തന്നെ ഈ ഒരു ബിസിനസ്സ് ഐഡിയ വളർന്നു വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ഈ കൊറോണ വന്നത് മൂലം നമ്മളെ പഠിപ്പിച്ച കുറച്ചധികം കാര്യങ്ങളുണ്ട്. നമ്മുടെ വീട് തന്നെ ഒരു ഓഫിസായും വിദ്യാലയമായും കളിസ്ഥലമായും ഒക്കെ മാറി. ഇതിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് ഇനിയുള്ള നമ്മുടെ ലോകം ഒരു വിർച്ച്വൽ ഇന്റർഫെയ്‌സ്‌ മൂലമായിരിക്കും പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ വെബ്‌സൈറ്റ് നിർമ്മാണ കമ്പനികൾ തുടങ്ങുന്നത് ഒരു നല്ല ബിസിനസ്സ് ഐഡിയയായിരിക്കും. അതുപോലെ തന്നെ ഹോം ഡെലിവറി ബിസിനസ്സ് ഒരു നല്ല ഐഡിയയാണ്. ഈ കാലത്ത് എല്ലാവിധ ഐറ്റംസും ഹോം ഡെലിവറിയിലൂടെയാണ് സമൂഹം വാങ്ങുന്നത്.

അതുകൊണ്ട് തന്നെ ഭക്ഷണ വസ്തുക്കൾക്ക് പുറമെ നമ്മുടെ ആവശ്യ വസ്തുക്കൾ കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ ഡെലിവറി ബിസിനസ്സ് വളർത്താൻ സാധിക്കും. ഇനിയുള്ള ഒരു നല്ല ബിസിനസ്സ് ഐഡിയ എന്നത് ബാഗ് നിർമ്മാണമാണ്, അതും അഡ്വാൻസ്ഡ് ബാഗ്‌സ് നിർമ്മിക്കുന്നത് യാത്ര ചെയ്യുന്നവർക്കും മറ്റു പ്രൊഫെഷനലുകൾക്കും ഉപയോഗപ്പെടുന്ന ഒരു കാര്യമാണ്. കോർപ്പറേറ്റ് കാലം തുടർന്ന് കൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു ബാഗ് നിർമ്മിക്കുന്നത് വളരെയേറെ മെച്ചപ്പെടാൻ സാധ്യതയുള്ള ഒരു ബിസിനസ്സ് ഐഡിയയാണ്. അതുപോലെ തന്നെ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ വളരെയേറെ മെച്ചപ്പെടാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്. നമ്മുടെ നാട്ടിൽ അത്രയേറെ പ്രചാരം ലഭിക്കാത്ത ഒന്നാണ് മുള കൊണ്ട് നിർമ്മിക്കപ്പെട്ട വസ്ത്രങ്ങൾ. ഒരു പരിധി വരെ ചൂടിനെ നല്ലപോലെ പ്രതിരോധിക്കാൻ സാധിക്കുന്ന വസ്ത്രങ്ങളാണ് ഇവയെന്ന് ഉപയോഗിച്ചതിൻറെ അടിസ്ഥാനത്തിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ.

Leave a Reply