ഒരുപാട് കഷ്ടപ്പെടാതെ മാർക്കറ്റ് പിടിക്കാൻ കഴിയുന്ന ബിസിനസ് ആശയ൦, മാത്രമല്ല ഈ മേഖലയിൽ വലിയ മത്സരവും ഉണ്ടാകില്ല . ജോലി നഷ്ടപ്പെവർക്കും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇത്. വീടുകളിൽ തുടങ്ങാവുന്നതും ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾക്കും പൊതുസമൂഹവും സർക്കാരും ഒരുപോലെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാവരും സ്വയംപര്യാപ്തരാവാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിച്ചേക്കും.
വളരെ ചെറിയ മുതൽമുടക്കിൽ വീട്ടിൽ തന്നെ തുടങ്ങി, കുറഞ്ഞ സ്ഥലപരിധിയിൽ അതും വീട്ടിലെ കറണ്ടിൽ പ്രവർത്തിക്കാൻ കഴിയുന്ന, വീട്ടിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് തന്നെ ജോലിചെയ്ത് തുടങ്ങാൻ കഴിയുന്ന ചെറുകിട സംരംഭങ്ങളാകും ഉത്തമം. അത്തരത്തിൽ ഉള്ള ഒരു സംരംഭം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇലക്ട്രിക്ക് വയറുകളിൽ നിന്നും കോപ്പർ വേർതിരിച്ച് അതിൽ നിന്നും വരുമാനം കണ്ടെത്താൻ കഴിയുന്ന സംരംഭം ആണിത്. പഴയ കേബിളുകളും വയറുകളും അസംസ്കൃത വസ്തുക്കളാക്കി തുടങ്ങാൻ കഴിയുന്ന ഈ സംരംഭത്തിന് നല്ല സാധ്യതകൾ നൽകുന്നു. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പഴയ വയറുകൾ ശേഖരിച്ച് യന്ത്ര സഹായത്തോടെ കോപ്പർ വേർതിരിക്കാൻ കഴിയും.
ആദ്യം ചെയ്യേണ്ടത് അസംസ്കൃത വസ്തുക്കളായ വയറുകളും കേബിളുകളുംശേഖരിച്ച് അവ അളവുകൾ അനുസരിച്ച് തരം തിരിക്കുക. ശേഷം മെഷീൻ ഉപയോഗിച്ച് വയറിൽ നിന്നും കോപ്പർ വേർതിരിച്ച് ആവശ്യമായ കമ്പനികൾക്ക് വിൽക്കാം. ഇത് വാങ്ങാൻ ധാരാളം കമ്പനികൾ ഉണ്ട്. ഇതിന്റെ മാർക്കറ്റിംഗ് വെല്ലുവിളി വളരെ കുറവാണ്. ഈ മെഷീൻറെ വില 70,000 രൂപ, മറ്റ് ചിലവുകൾ 10,000 രൂപ,ദിവസേന വരുന്ന ചിലവുകൾ എല്ലാം കൂടി 17000 രൂപയാകും. ദിവസേന 75 കിലോ വിറ്റാൽ 35000 രൂപയോളം കിട്ടും. ലാഭം 18000 രൂപ. വീഡിയോ കണ്ടു കൂടുതൽ വിശദമായി മനസിലാക്കാം.
