മാലിന്യത്തിൽ നിന്നും വളമുണ്ടാക്കി വിൽക്കാം

വളരെ വ്യത്യാസമായതും ലാഭം കിട്ടുന്നതുമായ ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. നാട്ടിൽ ഏറ്റവും കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നതും വൃത്തിഹീനമാക്കുന്നതും ഒന്നാണ് അറവ് മാലിന്യം. അധികം ആളുകളും ഇത് പൊതു സ്ഥലത്തേക്ക് വലിച്ചിറിയുകയും നാടിന് ബുദ്ധിമുട്ടാകുകയും ചെയ്യും. അത് കൊണ്ട് തന്നെ പറയാൻ പോകുന്നത് കേവലം ഒരു ബിസിനസ് മാത്രമല്ല, സാമൂഹിക സേവനം കൂടിയാണ്. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് കോഴി മാലിന്യം കട്ട് ചെയ്യുന്ന ഒരു മെഷീൻ ആണ്.

ഈ മെഷീൻ ഉപയോഗിച്ച് കോഴി വേസ്റ്റ് ചെറുതായി കട്ട് ചെയ്ത് അത് വളമാക്കി വിൽക്കാൻ സാധിക്കും. ഒരു മണിക്കൂറിൽ ഏകദേശം 200 കിലോ വേസ്റ്റ് വരെ കട്ട് ചെയ്യാനാകും. 3 ഫേസ് മെഷീന്റെ സൈസ് 4.5 അടി * 5.5 അടിയാണ്. ഒരു വർഷം വാറന്റിയോട് കൂടിയ ഇത് നമ്മുടെ കൈകളിൽ എത്തുമ്പോൾ ഏകദേശം 6 ലക്ഷം രൂപയാകും. കടകളിൽ നിന്ന് അവർ ഒഴിവാക്കാൻ വെച്ചിരിക്കുന്ന വേസ്റ്റ് ലഭിക്കും. കിലോ 5 രൂപ വരെ വാങ്ങാൻ കഴിയും. ദിവസം 1000 കിലോ വേസ്റ്റ് കടകളിലും ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിച്ചാൽ 5000 രൂപ ലഭിക്കും.

നമ്മുടെ ഒരു ദിവസത്തെ ചിലവുകൾ ഈ തുകയിൽ നടന്നു പോകും. ഇങ്ങനെ മുറിച്ചെടുക്കുന്ന വേസ്റ്റ് വളമാക്കി ഉപയോഗിക്കുന്നവർ ഉണ്ടാകും. ഒരു കിലോ 20 മുതൽ 30 രൂപ വരെ കിട്ടും. അവർക്ക് വിറ്റ് അതിൽ നിന്നും വരുമാനം ഉണ്ടാക്കാം. അല്ലെങ്കിൽ ഈ മുറിച്ച മാലിന്യ വേസ്റ്റ് സംസ്കരിച്ച് വളമാക്കാം. 28 ദിവസം ടാങ്കുകയിൽ സംസ്കരിച്ച് കെമിക്കൽ പ്രോസസിലൂടെ ജൈവ വളം ആക്കാം. ശേഷം ഇത് പാക്ക് ചെയ്ത് കിലോ 50 മുതൽ 100 രൂപ വരെ വിലയിൽ വിറ്റ് വരുമാനം ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

Leave a Reply