ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക് ഏപ്രിൽ മെയ് ജൂൺ തുടങ്ങിയ മാസങ്ങളിൽ പ്രതിമാസം 500 രൂപ എന്ന നിരക്കിൽ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി എത്തിയിരുന്നു. ജൂൺ മാസത്തോടെ ആ പദ്ധതി അവസാനിക്കുകയു൦ ജൂലൈ മുതൽ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നമുക്കറിയാം ഇപ്പോൾ രാജ്യത്ത് ലോക്കഡോൺ ഇളവുകൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ ചില പദ്ധതികൾ നവംബര്‍ വരെ നീട്ടുമെന്ന് പറഞ്ഞിരുന്നു.
അത്തരത്തിൽ ഒരു പദ്ധതിയാണ് ഗരീബ് കല്യാൺ അന്ന യോജന ജൂലൈ മുതൽ നവമ്പർ വരെ നീട്ടി. ഈ പദ്ധതി പ്രകാരം മഞ്ഞ പിങ്ക് കളർ റേഷൻ കാർഡുള്ളവർക്ക് 5 കിലോ അരിയും ഒരു കിലോ പയറും റേഷൻ കടകൾ വഴി ലഭ്യമാകും. പക്ഷെ ജൻധൻ അക്കൗണ്ട് വഴി ധനസഹായം നവംബര്‍ വരെ ലഭിക്കുമെന്ന് ഒരുപാട് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. പക്ഷെ അതിനെ പറ്റി കേന്ദ്ര സർക്കാർ ഉത്തരവൊന്നും ഇറക്കിയിട്ടില്ല.
ചില മാധ്യമങ്ങളിൽ ജൻധൻ അക്കൗണ്ട് പദ്ധതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണനയിൽ ഉണ്ടെന്ന വാർത്തയും വന്നിരുന്നു. പക്ഷെ ഇത് വരെ ഇതിനെപറ്റി കേന്ദ്ര സർക്കാർ ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല. ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഈ പദ്ധതിയെ കേന്ദ്ര സർക്കാർ വീണ്ടും പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം.
