സ്ത്രീകൾക്ക് 30000 രൂപ ഒറ്റത്തവണ സഹായം.

കേരളത്തിലെ പെൺകുട്ടികൾക്ക് 30,000 ഒറ്റ തവണ ധനസഹായം വിവാഹത്തിനായി നൽകുന്ന പദ്ധതിയാണ് പരിണയം. സാമ്പത്തികമായോ അംഗവൈകല്യം മൂലമോ വിഷമിക്കുന്ന പെൺമക്കളെയും അല്ലെങ്കിൽ വികലാംഗരായ പെൺകുട്ടികളുടെയും നിയമാനുസൃതം വിവാഹ ചിലവിലേക്കായി സാമ്പത്തിക സഹായം സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത് . 2 പെൺമക്കൾക്ക് വരെ ഈ ധനസഹായത്തിന് അപേക്ഷകൾ സമർപ്പിക്കാം .

ആദ്യത്തെ സഹായം കിട്ടി 3 വർഷത്തിനുശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ വിവാഹത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയൂ . 18 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷാ ഫോമുകളും ആവശ്യമുള്ള രേഖകളും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കാം. അപ്ലിക്കേഷൻ ഫോം ജില്ലാ സാമൂഹ്യനീതി ഓഫിസിൽ നിന്ന് തന്നെ ലഭിക്കും.

പൂരിപ്പിച്ച അപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ കൂടെ ആവശ്യമായ രേഖകൾ എന്തൊക്കെ എന്ന് നോക്കാം. റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വൈകല്യ തിരിച്ചറിയൽ കാർഡ്, ജനന സർട്ടിഫിക്കറ്റ് പെൺകുട്ടിയുടെ രക്ഷിതാവ് വികലാംഗൻ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ആണ് ആവശ്യം. ഈ ഒരു പദ്ധതിയെ പറ്റി അറിയാത്തവർക്ക് ഷെയർ ചെയ്ത് എത്തിക്കുക.

Leave a Reply