സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് സയന്റിസ്റ് -ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്‌നിഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്‌നിഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, അറ്റന്റൻസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 25.05.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തിക യോഗ്യത വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
സയന്റിസ്റ് -ബി 13 ഒഴിവുകളാണുള്ളത്. എഞ്ചിനീയറിംഗ് ഡിഗ്രീ അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രീ ആണ് ആവശ്യമായ യോഗ്യത. 56,100-1,77,500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ഇതിൽ അപേക്ഷിക്കുന്നവരുടെ യോഗ്യത സയൻസിൽ ഡിഗ്രിയും 4 വർഷത്തെ പ്രവർത്തി പരിചയവും ആണ് . 35,400-1,12,400 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം
സീനിയർ ടെക്‌നിഷ്യൻ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്. ഇൻട്രുമെന്റെഷൻ/ ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ഡിപ്ലോമ ആണ് യോഗ്യത. 35,400-1,12,400 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. പ്ലസ് ടു ജയിച്ചവർക്കും ടാറ്റ എൻട്രി അറിവുള്ളവർക്കും (ഒരു മണികൂറിൽ 8000 വാക്കുകൾ) അപേക്ഷിക്കാം. 25,500-81100 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജൂനിയർ ടെക്‌നിഷ്യൻ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർ പത്താം ക്ലാസ് ജയിക്കണം, മെക്കാനിക്കൽ ട്രെഡിൽ ITI സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം. 25,500-81100 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ 7 ഒഴിവുകളാണുള്ളത്. +2 സയൻസ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.19,900-63,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ 13 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് ആവശ്യമായ യോഗ്യത, കൂടാതെ ടൈപ്പിങ്ങിൽ 30 wpm സ്പീഡ് ഇംഗ്ലീഷിലും സ്പീഡ് അല്ലെങ്കിൽ 25 wpm ഹിന്ദിയിലും വേണം. 19,900-63,200രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അറ്റന്റൻസ് തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. എട്ടാം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 18,000-56,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
