12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും

കേൾക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നിയാലും സംഗതി സത്യമാണ്. വർഷത്തിൽ വെറും 12 രൂപ മാത്രം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 2 ലക്ഷം രൂപ വരെ ലഭിക്കുന്നു. ഈ ഒരു പോളിസിയിൽ അംഗമായവർ വർഷത്തിൽ വെറും 12 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്. ഇന്നത്തെ കാലഘട്ടത്തിൽ വെറും 12 രൂപ വർഷത്തിൽ നിക്ഷേപിക്കാൻ സാധിക്കാത്തതായിട്ട് ഒരു പൂച്ചക്കുഞ്ഞു പോലും കാണില്ല എന്ന് നമുക്ക് അറിയാം. അതായത് മാസത്തിൽ വെറും 1 രൂപ മാത്രം.

ഇങ്ങനെയുള്ള ഈ പദ്ധതിയെ കുറിച് അധികമാരും ഇന്ന് വരെ കേട്ടറിഞ്ഞിട്ടില്ല എന്നത് കൗതുകമൂറുന്ന ഒരു വസ്തുത തന്നെയാണ്.കേന്ദ്ര സർക്കാരിന്റെ ഒരു വലിയ പദ്ധതി തന്നെയാണിത്. പ്രധാനമന്ദ്രിയുടെ “സുരക്ഷാ ഭീമ യോജന ” എന്നാണ് ഈ പദ്ധതിക്ക് നാമകരണം ചെയ്തിട്ടുള്ളത്. ഇത് ഒരു വെക്തികത അപകട ഇൻഷുറൻസ് പോളിസിയാണ്. ഈ പോളിസി പ്രകാരം നമ്മൾ വർഷത്തിൽ 12 രൂപ മാത്രം നിക്ഷേപിച്ചാൽ 2 ലക്ഷം രൂപയുടെ പരിരക്ഷ ആണ് ലഭിക്കുന്നത്.

സ്വാഭാവിക മരണമല്ലാതെ അപകടം മൂലം മരണപ്പെടുകയോ അല്ലെങ്കിൽ അപകടം മൂലം പൂർണ്ണമായും അംഗവൈകല്യം സംഭവിച്ചു കഴിഞ്ഞാലും ആണ് പരമാവധി 2 ലക്ഷം രൂപ വരെ ലഭിക്കുന്നത്.എന്നാൽ ഭാഗികമായി അംഗവൈകല്യം പറ്റുന്നവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള പരിരക്ഷയും ലഭിക്കുന്നു.അപകടം പതിയിരിക്കുന്ന ഡ്രൈവർമാർ , സെക്ക്യൂരിറ്റി ഗാർഡർമാർ എന്നിവരെ പരിഗണയിൽ പെടുത്തിക്കൊണ്ടാണ് 2015 ൽ കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് രൂപകൽപ്പന ചെയ്തത്. 18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുന്നത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷന് സ്വന്തമായി ഒരു ബാങ്ക് അകൗണ്ട് ഉണ്ടായിരിക്കണം. പൊതുമേഖലാ ബാങ്കും ഇൻഷുറൻസ് കമ്പനിയും സംയുക്തമായി ചേർന്ന് കൊണ്ടാണ് ഈ പദ്ധതി നടത്തി കൊണ്ട് പോകുന്നത്. അപേക്ഷകന് അപേക്ഷ ഫോം പൂരിപ്പിച്ചു ഏത് അക്കൗണ്ടിലാണോ അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉള്ളത്,ആ ബാങ്കിൽ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി അന്വേഷിക്കുക.

Leave a Reply