വീട്ടില്‍ ഇരുന്നു കേരള സര്‍ക്കാര്‍ ജോലി ചെയ്യാം

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിംഗ് ജോലികൾ ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യം ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ നവംബർ 7, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

പ്ലസ് ടു കഴിഞ്ഞ് വർക്കും ഫോട്ടോ എഡിറ്റിംഗ് / പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്സ് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞത് ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ സ്വന്തമായി കമ്പ്യൂട്ടറും കുറഞ്ഞത് 1എം.ബി സ്പീഡ് ഉള്ള ഇൻറർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി-ഡിറ്റ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും ആവശ്യമായ സർട്ടിഫിക്കറ്റുകളും സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

 

Leave a Reply