5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 15 വർഷം

നമുക്കറിയാം, നമ്മുടെയൊക്കെ ജീവിതത്തിൽ പണത്തിന് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. പണത്തിനുപകരം ചില സാഹചര്യങ്ങളിൽ മാറ്റുരയ്ക്കാൻ മറ്റൊന്നിനെ കൊണ്ടും സാധ്യമല്ല എന്നത് ഒരു യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധി എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു വിഷമഘട്ടം തന്നെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏതൊരാളും തന്നെ ആശ്രയിക്കുന്നത് ബാങ്കുകളാണ്.

വിവിധതരം ലോണുകളും മറ്റും ഇങ്ങനെ ഉള്ളവർക്ക് വേണ്ടി തയ്യാർ ചെയ്തു വെച്ചിരിക്കുന്നതാണ്. എന്നാൽ പ്രാദേശികമായി ലോൺ നൽകുവാൻ വേണ്ടി പ്രാദേശിക ഗ്രാമീണ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീണ് ബാങ്കും ഇപ്പോൾ വായ്പാ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. ഇതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തിരിച്ചടവ് കാലാവധി 15 വർഷമാണ്.

വീടുപണിക്ക് വേണ്ടിയും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയും, അല്ലെങ്കിൽ പുതുതായി വാഹനങ്ങൾ സ്വന്തമാക്കാനും പൊതുവേ ആളുകൾ ആശ്രയിക്കുന്നത് ലോണുകളെ ആണ്. ഭൂമി പണയത്തിൻ മേലാണ് ഈയൊരു വായ്പ നൽകുന്നത്. ഗ്രാമീണ ഈസി ലോൺ എന്നാണ് ഈയൊരു പദ്ധതിയെ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈയൊരു പദ്ധതി ശമ്പള ക്കാർക്കും, ബിസിനസുകാർക്കും കൂടാതെ വിദേശ ഇന്ത്യക്കാർക്കും, കർഷകർക്കും, കൂടാതെ മറ്റു വരുമാനക്കാർക്കും ഈയൊരു ലോണിലേക്ക് അപേക്ഷിക്കാൻ ആയി സാധിക്കുന്നതാണ്.

ഈയൊരു ലോൺ ലഭിക്കുവാനായി അപേക്ഷകന് സിബിൽ സ്കോർ 700 നു മുകളിൽ ആയിരിക്കണം എന്ന് ഒരു നിബന്ധന മാത്രമാണുള്ളത്. 1105 രൂപയാണ് ഒരു ലക്ഷത്തിന് വേണ്ടി പ്രതിമാസം അടയ്ക്കേണ്ടത്. ഗ്രാമീണ ബാങ്കിൻറെ ഏതൊരു ശാഖയിൽ നിന്നും ഈയൊരു ലോണിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

കൂടാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള സംശയ ദൂരീകരണം അതിനും ബാങ്ക് ബാങ്ക് ബാങ്കിലേക്ക് സന്ദർശിച്ചാൽ മാത്രം മതിയാകുന്നതാണ് കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, കൽപ്പറ്റ, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ് ബാങ്കിൻറെ റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത് .

Leave a Reply