കേരളത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ബിസിനസ്.

അധികം ആർക്കും അറിയാത്ത ഒരു സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ള മെഷീന്റെ വില 6 .78 ലക്ഷം മാത്രം, പ്രതിവർഷ വരുമാനം ഏകദേശം 34 ലക്ഷം രൂപ. നമ്മുടെ വീടിന്റെ ഭിത്തിയിൽ ഇഷ്ടമുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓട്ടോമാറ്റിക് വെള്ള ഇൻജെക്ട് പ്രിൻറർ ആണ് മെഷീൻ, ഇതുപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങൾ വീടിന്റ ഉള്ളിലെ ഭിത്തിയിൽ പ്രിന്റ് ചെയ്യാം.

വീടിന്റെ ഉള്ളിൽ ആണെങ്കിൽ ലൈഫ് ലോങ്ങ് ആയിട്ടും, വെയിൽ അടിക്കുന്ന പുറത്തെ സ്ഥലത്ത് ആണെങ്കിൽ 4 വര്ഷം വരെയും ഇതിന് വാറന്റി കൊടുക്കാവുന്നതാണ്. മെഷീൻറെ പ്രവർത്തനവും മറ്റു കാര്യങ്ങളും കണ്ടു മനസ്സിലാക്കൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ നിങ്ങളെ സഹായിക്കും. ടൈൽ ഒട്ടിച്ച സ്ഥലത്തും പ്ലാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ വരെ പ്രിന്റ് ചെയ്യാൻ സാധിക്കും.

ഈ മെഷീൻ ആവശ്യമുള്ളവർക്ക് ഇന്ത്യമാർട് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. സൈറ്റിൽ ഇതിന്റെ വില 6.5 ലക്ഷം രൂപയാണ് (കൂടെ ടാക്‌സും ട്രാസ്പോർട് ചാർജും). 3D ചിത്രങ്ങൾ ഉൾപ്പടെ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഈ മെഷീൻ ഉപയോഗിച്ച് നല്ല ഒരു സംരംഭം തുടങ്ങ് കഴിയും. ഇതിൽ ആവശ്യമായ മഷി ലിറ്ററിന് 3000 രൂപയാണ്. 60 രൂപ മുതൽ 80 രൂപ വരെയാണ് ഒരു sqft ചെയ്യാൻ നമ്മുക്ക് ചിലവ് വരുന്നത്. ഏത് സൈസിലും എങ്ങനെയുള്ള പ്രതലത്തിലും പ്രിന്റ് ചെയ്യാൻ കഴിയുന്ന മെഷീൻ ആണിത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply