കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ആവാം

കേരളത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻറെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രസൻസ് ഡിപ്പാർട്ട്മെൻറ്-ൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷ സമർപ്പിക്കുക.

അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിൽ SCCC വിഭാഗത്തിന് 03 ഒഴിവുകൾ, LC/AI വിഭാഗത്തിന് 04 ഒഴിവുകൾ, SC വിഭാഗത്തിന് 05 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവ് വിവരങ്ങൾ. 20,000 രൂപ മുതൽ 45,800 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

പ്രായപരിധി : 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. SCCC വിഭാഗത്തിന് 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

യോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കൂടാതെ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട രീതി: ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2, 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply