സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണ് ഇപ്പോൾ എസ്ബിഐ വിളിച്ചത്. ഇതിന്റെ വിദ്യാഭ്യാസ യോഗ്യത,പരീക്ഷ, അപേക്ഷ ഫീസ് എന്നിവ ചുവടെ നൽകിട്ടുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷ വിളിച്ചത്. 2000 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 27,620 മുതൽ 42,020 ശമ്പളമാണ് ഈ ഒരു ഒഴുവിന് ഉള്ളത്. ഇന്ത്യയിൽ ഉടനീളമാണ് ജോലി സ്ഥലം. അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം. അല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നത് അല്ല.
2020 നവംബർ 14ന് അപേക്ഷ ക്ഷണിച്ചു. അവസാന അപേക്ഷ ദിവസം 2020 ഡിസംബർ 4 വരെയാണ്. 21 മുതൽ 30 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുള്ളു. അതായത് 2/04/1990 മുതൽ 1/04/1999 ഇടയിൽ ഉള്ളവർക്കാണ് അവസരം.ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ബിരുദമാണ് ഈ ഒഴുവിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. ചാറ്റർത് അക്കൗണ്ട് പഠിച്ചവർക്കും ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
അപേക്ഷ ഫീസ് ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടക്കുവാൻ സാധിക്കും. ജനറൽ, ഒബിസി കാറ്റഗറികൾക്ക് 750 രൂപയും ബാക്കിയുള്ള വിഭാഗകാർക്ക് അപേക്ഷ ഫീസ് ഇല്ല.ഡിസംബർ 4ന് മുമ്പ് തന്നെ അപേക്ഷ സമർപ്പിക്കുക.കൂടുതൽ കാര്യങ്ങൾ അറിയാൻ ചുവടെ നൽകിട്ടുള്ള നോട്ടിഫിക്കേഷനിൽ ചെക്ക് ചെയ്യുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
