സ്വന്തമായി ഭൂമിയോ സ്ഥലമോ ഉള്ളവരും അല്ലെങ്കിൽ വാങ്ങാൻ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് ഇവിടെ പറയുന്നത്. സാധാരണയായി വിൽക്കുവാനും വാങ്ങുവാനും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഇനി ഇതിനൊരു മാറ്റാമെന്ന നിലയിൽ കുറഞ്ഞ സമയത്തിൽ തന്നെ നിങ്ങൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.
വീടിന്റെയോ സ്ഥലത്തിന്റെയോ ഒക്കെ ആവശ്യത്തിനായി റവന്യു ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യം വന്നിട്ടുണ്ടാകും, പക്ഷെ ഇനിമുതൽ അതിന് മാറ്റങ്ങൾ ഉണ്ടാകും.ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിദാനം ആണ് സർക്കാർ ആരംഭിച്ചു. കാർഷിക വകുപ്പിന്റെ ഈ നടപടി 2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.
അതാത് വകുപ്പിന്റെ വെബ്സൈറ്റിൽ ജനങ്ങൾക്ക് ആവശ്യമുള്ള രേഖകൾ പ്രസിദ്ധീകരിക്കണം എന്നും അത് വേഗത്തിൽ ജനങ്ങൾക്ക് കിട്ടണം എന്നുമാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലവും കൃഷിക്ക് പറ്റിയതാണോ, വീട് വെക്കാൻ കഴിയുന്നതാണോ തുടങ്ങിയ വിവരങ്ങൾ ഈ ഒരു സംവിധാനം വഴി അറിയാൻ സാധിക്കും. 2008 ൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ എല്ലാ വിവരങ്ങളും തദ്ദേശ സ്ഥാപനങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
