പെട്ടന്ന് ലോൺ കിട്ടും, ഈട് ആവിശ്യം ഇല്ല

വനിതകൾക്ക് ഉപകാരപ്പെടുന്ന ഒരു വായ്പയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. വനിതകൾക്ക് അപേക്ഷ സമർപ്പിച്ച് കൈപ്പറ്റാൻ കഴിയുന്ന ഒരു ലോൺ ആണിത്. ഈട് ഒന്നും നൽകേണ്ടതില്ല എന്നതാണ് ഇതിൻറെ പ്രത്യേകത. 90 ശതമാനം വനിതകൾക്കും ഈയൊരു വായ്പ്പയെ പറ്റി അറിവില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഇത് നിങ്ങളുടെ വേണ്ടപ്പെട്ടവർ ലൈക്കും ഷെയർ ചെയ്ത് എത്തിക്കുക. ആർക്കൊക്കെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത് കൂടാതെ ഏതൊക്കെ ബാങ്ക് വഴിയാണ് വായ്പ ലഭിക്കുന്നത് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

കേന്ദ്ര സർക്കാർ 2016 കൊണ്ടുവന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി സ്റ്റാൻഡ് അപ്പ് പദ്ധതി. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് ഈ ഒരു പദ്ധതി രൂപീകരിച്ചത്. വനിതകൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കും നിർമാണമേഖല സ്ഥാപനങ്ങൾക്കും ആണ് ലോൺ ലഭിക്കുന്നത്.

അപേക്ഷകന്റെ പേരിൽ സ്ഥാപനത്തിൻറെ 51% ഓഹരി ഉണ്ടായിരിക്കണം, കൂടാതെ അപേക്ഷികന്റെ പേരിൽ മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഒരു ബാധ്യതയും ഉണ്ടാകാൻ പാടില്ല. 7 വർഷമാണ് വായ്പയുടെ കാലാവധി. നിർമ്മാണമേഖല സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് അപേക്ഷിക്കുന്നത് എങ്കിൽ ഈട് നൽകേണ്ടതില്ല, മറിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടിയാണെങ്കിൽ വീട് ആവശ്യമുണ്ട്. എസ് ബി ഐ, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, എസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിങ്ങനെയുള്ള ബാങ്ക് വഴിയാണ് ഈ ലോൺ അനുവദിക്കുന്നത്.

Leave a Reply