നമ്മുടെ സമൂഹത്തിൽ നിരവധി ആളുകളാണ് തൊഴിലില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വളരെയേറെ ഉപകാരപ്രദം ഉള്ള ഒരു പദ്ധതിയാണ് കേരള സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. നവജീവൻ എന്ന ഈ പദ്ധതിയിലൂടെ ഉള്ള വായ്പയുടെ വിതരണം ഫെബ്രുവരി 6 മുതൽ തുടങ്ങിക്കഴിഞ്ഞിരുന്നു. മാത്രമല്ല പുതുതായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരവും ഉണ്ട്.
പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഈ വായ്പ 25% സബ്സിഡി ലഭിക്കുന്നതാണ്. പരമാവധി സബ്സിഡിയായി ലഭിക്കുന്ന തുക 12,500 രൂപയാണ് .കാറ്ററിംഗ്, പലചരക്കുകട, വസ്ത്രം റെഡിമെയ്ഡ് ഷോപ്പ്, കുട നിർമ്മാണം, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കട, മെഴുകുതിരി നിർമ്മാണം, സോപ്പ് നിർമ്മാണം, ഇൻറർനെറ്റ് കഫേ, തയ്യൽ കട തുടങ്ങിയ സംരംഭങ്ങളും പ്രാദേശികമായി വിജയസാധ്യത ഉള്ള സംരംഭങ്ങൾക്കും ഈയൊരു വായ്പാ സഹായം ലഭിക്കുന്നതാണ്.
മുൻഗണന ലഭിക്കുന്നത് വ്യക്തിഗത സംരംഭങ്ങൾ സംരംഭങ്ങൾക്കാണ്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർ ഉണ്ടെങ്കിൽ അതിനായി അപേക്ഷകൾ സമർപ്പിക്കാനുള്ള സാഹചര്യവുമുണ്ട്. 50 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് ധനസഹായം ലഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇപ്പോൾ നടക്കുന്നത് കേരള ബാങ്ക് വഴി വായ്പ ലഭിച്ചവർക്കുള്ള ധനസഹായമാണ്.
എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ നവജീവൻ പദ്ധതിയുടെ പ്രധാന ഉദ്ദേശം സാമ്പത്തിക സാമ്പത്തികമായ ബുദ്ധിമുട്ടുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയണം എന്നതാണ്. അപേക്ഷകരുടെ പേര് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. കൂടാതെ പരമാവധി ഒരു ലക്ഷം രൂപയായിരിക്കും വ്യക്തിഗത വാർഷികവരുമാനം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക.
https://youtu.be/9CpJwv3SLQo
