15 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നു.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. പുതിയ സംര൦ഭങ്ങൾ തുടങ്ങാനും തൊഴിലിന് ആവശ്യമായ വാഹനങ്ങൾ വാങ്ങാനും മക്കളുടെ പഠന ആവശ്യത്തിന് വേണ്ടിയും കേരള വനിതാ വികസന കോ ഓർപ്പറേഷൻ ലോണുകൾ നൽകുന്നു. ഇതിനായി ആർക്കൊക്കെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക.

സംസ്ഥാന സ്വായംഭരണ തദ്ദേശ സ്ഥാപനത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിത കർമ്മ സേനകൾക്കാണ് ഈ .ലോണിന് വേണ്ടി അപേക്ഷിക്കാൻ കഴിയുന്നത്. വിവിധ മേഖലകളിലായി 30 കോടി രൂപയാണ് വായ്‌പ ആയി ലഭിക്കുന്നത്. 4% മുതൽ 5% വരെ പലിശ നിരക്കിൽ 3 വർഷത്തെ കാലാവധിയിലാണ് വായ്‌പ ലഭിക്കുന്നത്.

വാഹനം വാങ്ങാനായി 15 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നതാണ്. സംര൦ഭങ്ങൾ തുടങ്ങാനായി 60,000 രൂപ വീതം ഓരോർത്തർക്കും ലഭിക്കുന്നതാണ്. അംഗങ്ങളായവരുടെ പഠനത്തിനായി 3.5% പലിശ നിരക്കിൽ 4 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്നതാണ്. ഇത് അറിയാത്തവരിലേക്കും നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Leave a Reply