നിങ്ങൾക്ക് ഇപ്പോഴിതാ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ ഒരു സുവർണ്ണനാവസരം. ഈ വായ്‌പാ തുകയുടെ 15% നിങ്ങൾക്ക് തിരിച്ചടവ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന നേട്ടം. കൂടാതെ 3% പലിശ സബ്സിഡി ആയും ലഭിക്കുന്നു. സർക്കാരിൻറെ പുതിയ ഒരു പദ്ധതിയാണിത്. എൻട്രി പ്രേമം എന്നാണു സർക്കാർ ഇതിന് നാമകരണം ചെയ്തിട്ടുള്ളത്. കേരളത്തിലെ ഒട്ടു മിക്ക ആളുകൾക്കും ഏറെ പ്രയോജനപ്പെടുന്ന നല്ല ഒരു പദ്ധതി തന്നെയാണിത്. പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുവേണ്ടി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ്-ലൂടെ നടപ്പാക്കുന്ന ഒരു സ്വയം തൊഴിൽ വായ്പ പദ്ധതിയാണിത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരികെ എത്തുന്ന പ്രവാസികൾക്ക് ഒരു കൈതാങ്ങ് എന്നോണം സ്വയം സംരംഭം തുടങ്ങാൻ ഈ പദ്ധതി സഹായിക്കുന്നു. ഇതുവഴി 30 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഈ പദ്ധതി വഴി സംരംഭം ആരംഭിക്കുന്ന സംരംഭകർക്ക് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുവാനും മറ്റു പരിശീലന പദ്ധതികളും ആവിഷ്കരിക്കുവാനും നോർക്ക തയ്യാറാണ്. 2013ലാണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. ഒട്ടനവധി പേരാണ് ഇതിൻറെ ഗുണഭോക്താക്കളായി ഇതിനോടകം മാറിയിട്ടുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ഏകദേശം അഞ്ച് ലക്ഷത്തിലധികം പ്രവാസികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. ഇവരെ കൂടെ പരിഗണിച്ചുകൊണ്ടാണ് നോർക്ക റൂട്സ് ഇപ്പോൾ ഈ പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. നോർക്ക റൂട്ട്സ് മായി ധാരണപത്രം കൈ മാറിയിട്ടുള്ള ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിയമങ്ങൾക്ക് വിധേയമായിട്ടാണ് ഈ വായ്പകൾ അനുവദിക്കുന്നത്. ഈ സംരംഭത്തിന് ആവശ്യമായ എല്ലാ ലൈസൻസുകളും അപേക്ഷകർ തന്നെ തരപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഒരു സംരംഭം തുടങ്ങണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അടുത്തുള്ള നോർക്ക ഓഫീസുമായി നോർക്ക ടോൾഫ്രീ നമ്പറും ആയോ ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുക.
