തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് ആയി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാർ ജോലി അഗ്രഗിക്കുന്നവർക്ക് നല്ല ഒരു അവസരമാണ്. അപേക്ഷകർ ഡിസംബർ 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ ഫീസ് എന്നിവ ചുവടെ നൽകിട്ടുണ്ട്.
തമിഴ്നാട് കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഫെഡറേഷൻ ഫാക്ടറി അസിസ്റ്റന്റ് സീനിയർ അസ്സിസ്റ്റന്റിലേക്കാണ് ഒഴിവുകൾ വിളിച്ചിട്ടുള്ളത്. മുഴുവൻ 460 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 15,700 മുതൽ 50, 000 രൂപ വരെയാണ് ശമ്പളം. നവംബർ 16ന് അപേക്ഷ നൽകാൻ സാധിക്കും. അവസാന അപേഷിക്കേണ്ടത് ഡിസംബർ 5.
സീനിയർ ഫാക്ടറിയിലേക്ക് ഡയറിങ് 170 ഒഴിവുകളും, ലാബിലേക്ക് 20 ഒഴിവുകളും, അനിമൽ ഹസ്ബന്ഡറിയിലേക്ക് 70 ഒഴിവുകളും, അഡ്മിനിലേക്ക് 70 ഒഴിവുകളും, മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് 60 ഒഴിവുകളും, എൻജിൻറിങ് വിഭാഗത്തിലേക്ക് 70 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ഡയറിങ് വിഭാഗത്തിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും അതിനോടൊപ്പം ഐടിഐ ഫുഡ് പ്രൊഡക്ഷൻ ഉള്ളവർക്കു അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ലാബിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും അതിനോടൊപ്പം ഐടിഐ ന്യൂട്രിയഷൻ പാസ്സായവർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം . അനിമൽ ഹസ്ബന്ഡറിയിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും അതിനോടൊപ്പം ഐടിഐ ഹസ്ബന്ഡറി പഠിച്ചവർക്കും അപേക്ഷിക്കാം. സീനിയർ ഫാക്ടറി അഡ്മിനിലക്ക് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
മാർക്കറ്റിംഗ് മേഖലയിലേക്ക് പത്താം ക്ലാസും അതിനോടൊപ്പം സെർറ്റിഫിക്കേഷൻ കോഴ്സ് ബേക്കറി പഠിച്ചവർക്ക് അപേക്ഷിക്കാം. എൻജിൻറിങ് മേഖലയിലേക്ക് ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിൻറിങ് ബിരുദം പാസ്സ് ആയിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ്സിനോടപ്പം ബോയ്ലർ അറ്റൻഡർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
18 മുതൽ 35 വയസ് ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് ജനറൽ, ഒബിസി വിഭാഗത്തിൽ ഉള്ളവർക്ക് 250 രൂപയും ബാക്കിയുള്ള വിഭാഗത്തിൽ ഉള്ളവർക്ക് 100 രൂപയാണ്. കൂടുതൽ ഈ ജോലിയെ കുറിച്ച് അറിയണമെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
