പിവിസി സോൾവെന്റ് സിമന്റ് ബിസിനെസ്സ് തുടങ്ങാം, അതും വളരെ ലാഭത്തിൽ ചെയ്യാവുന്ന ഒരു സംരംഭം. ഒരുപാട് ആവശ്യകതയുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ് ഇത്. അത് കൊണ്ട് തന്നെ ഇതിന്റെ നിർമാണം വിജയ സാധ്യത ഉള്ളതാണ്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കെട്ടിടങ്ങൾ നിർമാണ മേഖലയിൽ പ്ലംബിങ് സെക്ഷനിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്. ഈ സോൾവെന്റ് നിർമിക്കുന്ന രീതി, ആവശ്യമുള്ള സാധനങ്ങൾ, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഈ സോൾവെന്റ് സിമന്റ് നിർമിക്കുന്നതിന് ബ്രാൻഡിന് വലിയ പ്രസക്തിയില്ല. പക്ഷെ നല്ല ഗുണമേന്മ ഉണ്ടെങ്കിൽ നല്ല രീതിയിൽ മാർക്കറ്റ് പിടിക്കാൻ കഴിയുന്ന ഒരു ബിസിനസ് തന്നെയാണ്. ഇതിന് ആവശ്യമായ സാധനങ്ങൾ നാട്ടിൽ നിന്നോ ഓൺലൈനായി ആയിട്ടോ വാങ്ങാവുന്നതാണ്. മലിനീകരണം ഇല്ലാത്തത് കൊണ്ട് തന്നെ വീടിനടുത്ത് തുടങ്ങുന്നത് കൊണ്ട് പ്രശ്‌നവുമില്ല. ഗുണമേന്മ ഉള്ള പ്രോഡക്റ്റ് കിട്ടണമെങ്കിൽ പ്രൊപ്പോഷൻ കറക്റ്റ് ആയിരിക്കണം. അതിന് ഇതിനെ കുറിച്ച് ഒരു പരിശീലനം ആവശ്യമാണ് (ട്രെയിനിങ് നൽകുന്ന സ്ഥപനത്തിന്റെ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്).
സിമിന്റ് സോൾവെന്റ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും കാർഷിക – ഭക്ഷ്യ സംസ്കരണ ചെറുകിട വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ഇൻക്യൂബേഷൻ സെന്ററായ അഗ്രോപാർക്കിൽ നിന്നും ലഭ്യമാണ്. മറ്റു ചിലവുകൾ കൂടി ആയിട്ട് ഏകദേശം 2,50,000 രൂപ ആണ് മുതൽ മുടക്ക്. 50 ml -ന്റെ 500 ബോട്ടിൽ ദിവസേന നിർമിക്കാൻ സാധിച്ചാൽ ഇതിന് വേണ്ടി വരുന്ന ചിലവ് ഏകദേശം 12,000 രൂപയാണ്. ഇത് ഒരു ബോട്ടിൽ 30 രൂപ നിരക്കിൽ ഒരു ദിവസത്തിൽ 15,000 രൂപയിൽ വിൽക്കാം. അങ്ങനെ ഒരു മാസത്തെ ഏകദേശം ലാഭം 75,000. സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കുന്ന നിരവധി പദ്ധതികള്‍ ഉണ്ട്. അത്തരത്തില്‍ ഏതെങ്കിലും വായ്പ എടുക്കാവുന്നതാണ്.
ഇതിന് മിക്സിങ് ടാങ്ക് ആവശ്യമാണ്, അതിന്റെ ഏകദേശ വില ഒരു ലക്ഷം രൂപയാണ്. ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന ഫില്ലിംഗ് യൂണിറ്റ് ആവശ്യമുണ്ട്.
Agropark,
Old Market Rd, Pallikavala, Piravom, Kerala 686664
Phone: 0485 224 2310
